ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അ ൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശന ാര്‍ഥം കുവൈത്തിലെത്തിയതായിരുന്നു അമീര്‍. അല്ബയാന് പാലസിലായിരുന്നു ചര്‍ച്ച. ഏഷ്യന്‍കപ്പ് ചാമ്പ്യന്മാരായ ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീം ഒപ്പിട്ട ദേശീയ ഫുട്ബോള്‍ ടീമിെൻറ ജഴ്സി അമീര്‍ കുവൈത്ത് അമീറിന് സമ്മാനിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം വിലയിരുത്തി. ബന്ധം ഊര്‍ജിതപ്പെടുത്തും. ഏറ്റവും സുപ്രധാന വിഷയങ്ങളിലും മേഖല യിലെയും രാജ്യാന്തരതലത്തിലെയും സംഭവവികാസങ്ങളിലും അഭിപ്രായവും കാഴ്ചപ്പാടുകളും പങ്കുവച്ചു.
കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബര്‍ അല്‍മുബാറക്ക് അല്‍ ഹമദ് അല്‍സബാഹ് എന്നിവരും പങ്കെടുത്തു. അമീറിനോടുള്ള ബഹുമാനാര്‍ഥം ഉച്ചവിരുന്നും ഒരുക്കിയിരുന്നു. നേരത്തെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അമീറിനെ കു വൈത്ത് അമീര്‍ സ്വീകരിച്ചു. കുവൈത്ത് കിരീടാവകാശി, ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അലി അല്ഗാ നിം, ദേശീയ ഗാര്‍ഡ് ഡെപ്യൂട്ടി ഹെഡ് ശൈഖ് മിഷാല്‍ അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, പ്രധാനമ ന്ത്രി, ഒന്നാം ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഖാലിദ് അല്‍ജറാഹ് അല്‍സബാഹ് തുടങ്ങിയവരും ഉണ്ടായിരുന്നു.