ദോഹ: ഏഷ്യൻ കപ്പിലെ ഖത്തറിെൻറ കിരീടനേട്ടത്തിൽ ആഹ്ലാദവുമായി ഖത്തർ എയർവേയ്സ്. ദേശീയ ടീമി െൻറ വിജയത്തിന് ടിക്കറ്റ് നിരക്കിൽ ഇളവുവരുത്തിയാണ് ഖത്തർ എയർവേയ്സ് സന്തോഷം പങ്കിടുന്നത്. 25 ശതമാനം വരെയാണ് നിബന്ധനകൾക്ക് വിധേയമായി ഇളവുനൽകുന്നത്. പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് ഇരട്ടി ക്യുമൈൽസും ക്യു പോയിൻറും നേടാനുള്ള അവസരവുമുണ്ട്. ഫെബ്രുവരി മൂന്നു മുതൽ 14 വരെയാണ് കാലാവധി. ഫെബ്രുവരി മൂന്നുമുതൽ ആഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവർക്കാണ് നിരക്കിളവ്. ഇൗ മാസം 14വരെ ഖത്തർ ഡ്യൂട്ടി ഫ്രീ (ക്യു.ഡി.എഫ്)യിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് രണ്ടാഴ്ചത്തെ പ്രത്യേക ഇളവുണ്ടാകും. 20 ശതമാനമാണ് ഇളവ്. ഖത്തർ ടീമിെൻറ ചരിത്രനേട്ടത്തിൽ ഏറെ അഭിമാനിക്കുന്നുണ്ടെന്നും ഇത് എല്ലാവരുടെയും വിജയമാണെന്നും നിയമം ലംഘിച്ചുള്ള അന്യായ ഉപരോധത്തിനെതിരായ വിജയമാണ് ഇതെന്നും ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാക്കിർ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2019 5:10 AM GMT Updated On
date_range 2019-06-25T08:29:59+05:30ഏഷ്യൻ കപ്പ് വിജയം: ടിക്കറ്റ് നിരക്ക് ഇളവുമായി ഖത്തർ എയർവേയ്സ്
text_fieldsNext Story