വരുന്നു, കായികരംഗത്ത് കൂടുതൽ സ്ത്രീ ശക്തി
text_fieldsദോഹ: കായികരംഗത്തെ സ്ത്രീ ശക്തി കൂടുതൽ അളയാളപ്പെടുത്താനായി ജർമൻ–ഖത്തർ സഹകരണം. ജർമൻ ബുണ്ടസ്ലിഗ–പ്രീമിയർ ലീഗിെൻറ ഭാഗമായ എഫ്.സി ബയേൺ മ്യൂണിക്കിെൻറ വനിതാ ഫുട്ബാൾ ടീം ഇതുമായി ബന്ധെപ്പട്ട് വിവിധ പരിപാടികൾ ദോഹയിൽ നടത്തുന്നു. ഖത്തറിലെ വനിതാ കായികതാരങ്ങളുമായി സഹകരിച്ച് സാംസ്കാരിക പരിപാടികളടക്കം നടത്തുകയാണ്. ജർമൻ എംബസിയും ഖത്തർ വിമൻസ്പോർട്സ് കമ്മിറ്റി(ക്യു.ഡബ്ല്യു.എസ്.സി)യും ചേർന്ന് ‘സ്ത്രീകൾ കായികമേഖലയിലും സമൂഹത്തിലും’ എന്ന വിഷയത്തിൽ ശിൽപശാല നടത്തി. അന്താരാഷ്ട്ര വനിതാദിനവുമായി ബന്ധപ്പെട്ടാണിത്. ജർമൻ അംബാസഡറുടെ വസതിയിൽ നടന്ന പരിപാടിയിൽ അദ്ദേഹത്തിെൻറ ഭാര്യ ലിലിയൻ മുസൽ കിവിയറ്റും ക്യു.ഡബ്ല്യു.എസ്.സി പ്രസിഡൻറ് ലുൽവ അൽ മർറിയും നേതൃത്വം നൽകി.
വിവിധ പരിപാടികളിൽ വനിതാഫുട്ബാൾ ടീം അംഗങ്ങൾ, മാനേജർ, ഖത്തരി വനിതാ കായികതാരങ്ങൾ, പ്രാദേശിക–അന്താരാഷ്ട്ര വനിതാനേതാക്കൾ, സർക്കാർ–മാധ്യമ–കലാകായിക–ബിസിനസ് രംഗത്തുള്ളവർ എന്നിവരൊെക്ക പെങ്കടുത്തു. സാംസ്കാരിക കായികമേഖലയിലെ ഉഭയകക്ഷി സഹകരണമാണ് ഇത്തരം പരിപാടികളിലൂടെ സാധ്യമാവുന്നതെന്ന് ലിലിയൻ മുസൽ കിവിയറ്റും ലുൽവ അൽ മർറിയും പറഞ്ഞു.
ഖത്തറിൽ 2022ൽ നടക്കാൻ പോകുന്ന ലോകകപ്പ് ഫുട് ബാളിെൻറ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള കൂടുതൽ പരിപാടികൾ നടത്താൻ തീരുമാനമായി. ജർമനിയിൽ ഏറ്റവും കുടുതൽ പ്രചാരമുള്ള മേഖലയാണ് വനിതാഫുട്ബാൾ. 16നും താഴെയുമുള്ള 350,000 പെൺകുട്ടികൾ വനിതാ ഫുട്ബാൾ ക്ലബുകളിൽ സജീവ അംഗങ്ങളാണ്. ജർമൻ ഫുട്ബാൾ അസോസിയേഷൻ 1900ത്തിലാണ് സ്ഥാപിക്കപ്പെടുന്നത്. ഇന്ന് 26,000 അംഗക്ലബുകൾ കീഴിലുണ്ട്. 17 മില്ല്യൻ കളിക്കാർ ഉണ്ട്. ഇതിൽ 870,000 വനിതകളാണ്. 8,600 വനിതാ ഫുട്ബാൾടീമുകളാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
