Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘മിലാഹ’...

‘മിലാഹ’ യൂറോപ്പിലേക്ക്​ നേരിട്ട്​ ഷിപ്പിങ്​ സർവീസ് തുടങ്ങുന്നു

text_fields
bookmark_border
‘മിലാഹ’ യൂറോപ്പിലേക്ക്​ നേരിട്ട്​ ഷിപ്പിങ്​ സർവീസ് തുടങ്ങുന്നു
cancel

ദോഹ: രാജ്യത്തെ പ്രധാന ഷിപ്പിങ്​ കമ്പനിയായ മിലാഹ, യൂറോപ്പിലേക്ക്​ ആദ്യമായി നേരിട്ടുള്ള ഷിപ്പിങ്​ സർവീസ്​ ത ുടങ്ങുന്നു. മധ്യധരണ്യാഴി(മെഡിറ്ററേനിയൻ)യെയും കരിംകടലിനെയും ബന്ധിപ്പിച്ചാണിത്​. മിലാഹയുടെ യൂറോപ്പിലേക്കുള്ള ആദ്യകടന്നുവരവാകും അത്​.
മിഡിൽ ഇൗസ്​റ്റിലെ ഏറ്റവും വലിയ മെരിടൈം ലോജിസ്​റ്റിക്​സ്​ കമ്പനിയാണ്​ മിലാഹ. ബ്ലാക്ക്​ സീ എക്​സ്​പ്രസ്​ സർവീസ്​ (ബി.എസ്​.എക്​സ്​) എന്ന പേരിലുള്ള ഷിപ്പിങ്​ സവീസ്​ ഗ്രീസ്​, തുർക്കി, ജോർജിയ, റഷ്യ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചായിരിക്കും നടത്തുക. 300 ശീതീകരണ കണ്ടയ്​നറുകളടക്കം 1,700 കണ്ടയ്​നറുകൾ ഉള്ള രണ്ട്​ കപ്പലുകളാണ്​ ആദ്യഘട്ടത്തിൽ സർവീസ്​ നടത്തുകയെന്ന്​ കമ്പനി അറിയിച്ചു.

പുതിയ സർവീസ്​ റഷ്യയുമായും തുർക്കിയുമായുള്ള വ്യാപാരം വർധിപ്പിക്കും. കരിങ്കടൽ മേഖലയുമായുള്ള വ്യാപാരവും ഗ്രീസി​​​െൻറ വ്യാപാരവാണിജ്യകാര്യങ്ങളും സാധ്യമാകും. കമ്പനിയുടെ വ്യാപാര മേഖലയിലെ കുതിച്ചുചാട്ടമാണ്​ പുതിയ സർവീസിലൂടെ ഉണ്ടാകുന്നതെന്ന്​ മിലാഹ സി.ഇ.ഒ അബ്​ദുറഹ്​മാൻ ഇസ്സ അൽ മന്നായി പറഞ്ഞു. പുതിയ കേന്ദ്രങ്ങളി​േലക്ക്​ കൂടി സേവനം നൽകാൻ കഴിയുന്നതിൽ വിജയിക്കുകയാണ്​. ചരക്കുഗതാഗത രംഗത്തെ സമയനഷ്​ടം ഒഴിവാക്കാനും അധ്വാനം കുറക്കാനും ഇതിലൂടെ കഴിയും. മെഡിറ്ററേനിയൻ സീ മേഖലയിലേക്ക്​ സേവനം വ്യാപിപ്പിക്കാനും കരിങ്കടൽ മേഖലയിലെ സേവനം വിപുലീകരിക്കാനും ഇതിലൂടെ കഴിയും. മിഡിൽ ഇൗസ്​റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക്​^കിഴക്ക്​ ഏഷ്യ, യൂറോപ്പ്​ എന്നിവിടങ്ങളിലെ 12 തുറമുഖങ്ങളിലേക്ക്​ ​നിലവിൽ മിലാഹ നേരിട്ടുള്ള സർവീസുകളും 20 ഇടങ്ങളിലേക്ക്​ ലൈനർ സർവീസുകളും നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story