Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ധ്യാ​പ​ന ക​ല​യു​ടെ...

അ​ധ്യാ​പ​ന ക​ല​യു​ടെ വി​ജ​യം പ​രി​ശീ​ല​ന​ത്തി​ലൂ​ടെ -ഡോ. ​അ​ബ്ദു​സ്സ​ലാം അ​ഹ്മ​ദ്

text_fields
bookmark_border
അ​ധ്യാ​പ​ന ക​ല​യു​ടെ വി​ജ​യം പ​രി​ശീ​ല​ന​ത്തി​ലൂ​ടെ  -ഡോ. ​അ​ബ്ദു​സ്സ​ലാം അ​ഹ്മ​ദ്
cancel

ദോ​ഹ: അ​ധ്യാ​പ​നം എന്ന ക​ല​യുടെ വിജയം നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്തി​ലൂ​ടെയാണ്​ സധ്യമാവുകയെന്ന്​ ശാ​ന്ത​പു​രം അ​ല്‍ ജാ​മി​അ അ​ല്‍ ഇ​സ്​ലാ​മി​യ റെ​ക്ട​ര്‍ ഡോ. ​അ​ബ്ദു​സ്സ​ലാം അ​ഹ്മ​ദ് പറഞ്ഞു. സെ​ൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യു​ണി​റ്റി (സി.​ഐ.​സി) എ​ജ്യു​ക്കേ​ഷ​ന്‍ വി​ഭാ​ഗ​വും മ​ജ്​ലി​സ് മ​ദ്റ​സ എ​ജ്യു​ക്കേ​ഷ​ന്‍ ബോ​ര്‍ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഒ​രാ​ഴ്ച​ത്തെ ‘മ​ദ്റ​സ മു​റ​ബ്ബി’ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​ഐ.​സി വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ന്‍ എം.​എ​സ്.​എ റ​സാ​ഖ് അ​ധ്യ​ക്ഷത വ​ഹി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്​ലാ​മി സം​സ്ഥാ​ന കൂ​ടി​യാ​ലോ​ച​നാ​സ​മി​തി​യം​ഗ​ം ടി. ​മു​ഹ​മ്മ​ദ് വേ​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി. മജ്​ലിസ് മ​ദ്റ​സ എ​ജ്യു​ക്കേ​ഷ​ന്‍ ബോ​ര്‍ഡ് ഡ​യ​റ​ക്ട​ര്‍ സു​ശീ​ര്‍ ഹ​സ​ന്‍, പ​രി​ശീ​ല​ക​രാ​യ ഡോ. ​സാ​ബി​ഖ് എം.​കെ, അ​ബ്ദു​ല്‍ ജ​ലീ​ല്‍ പി, ​ശാ​ക്കി​ര്‍ കെ, ​എ​ഫ്.​സി.​സി ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബു​ര്‍റ​ഹ്മാ​ന്‍ കി​ഴി​ശ്ശേ​രി, ദോ​ഹ മ​ദ്റ​സ ആ​ക്ടിം​ഗ് പ്രി​ന്‍സി​പ്പൽ സ​ഫീ​ര്‍ മ​മ്പാ​ട് എ​ന്നി​വ​ര്‍ കോ​ഴ്സ് പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. പ​ഠി​താ​ക്കാ​ള്‍ ത​യ്യാ​റാ​ക്കി​യ ക​യ്യെ​ഴു​ത്ത് മാ​സി​ക ‘ബ​സ്വ​മാ​ത്ത് ഖ​ത്ത​ര്‍’ ഡോ. ​അ​ബ്ദു​സ്സ​ലാം അ​ഹ്മ​ദ്, സ​ക്കി​യ എം.​എ​ക്ക് ന​ല്‍കി പ്ര​കാ​ശ​നം ചെയ്​തു. നാ​സ​ര്‍ എം.​എ​യും സ​ജ്ന ന​ജീ​മും അനു​ഭ​വ​ം പ​ങ്കു​വെ​ച്ചു. ക്യാ​മ്പ് കോ​ര്‍ഡി​നേ​റ്റ​ര്‍ സ​ക്കി​യ എം.​എ സ്വാ​ഗ​ത​വും ഇ​ലൈ​ഹി സ​ബീ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story