വിജയം പറഞ്ഞ് സൂഖ് വാഖിഫിൽ ‘ലി പൗസ്’
text_fieldsദോഹ: ഏഷ്യൻ കപ്പിലെ ഖത്തറിെൻറ ചരിത്ര വിജയം ആഘോഷിക്കാനും തെരുവിൽ രേഖപ്പെടുത്താനുമായി ഖത്തർ മ്യൂസിയംസിെൻറ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ സ്ഥാപിച്ചു. സൂഖ് വാഖിഫിൽ ആണ് ഫ്രഞ്ച് കലാകാരനായ സിസർ ബൽദസിനിയുടെ ഇൻസ്റ്റലേഷൻ. ഒരു മനുഷ്യെൻറ പടുകൂട്ടൻ തള്ളവിരലിെൻറ രൂപത്തിലുള്ള ഇൻസ്റ്റലേഷെൻറ പേര് ‘ലി പൗസ്’ എന്നാണ്. ചിത്രകാരെൻറ ഏറ്റവും പ്രശസ്തമായ ഇൻസ് റ്റലേഷനുകളിലൊന്നാണിത്. പഴമയും പുതുമയും ഒത്തുചേരുകയെന്നതാണ് ഇൗ ഇൻസ്റ്റലേഷൻ സൂഖ് വാഖിഫിെൻറ ഹൃദയഭാഗത്ത് സ്ഥാപിക്കുന്നതിലൂടെ ഖത്തർ മ്യൂസിയംസ് ലക്ഷ്യമിടുന്നത്.
പൊലീസ് സ്റ്റേഷന് തൊട്ടരികെയുള്ള മുറ്റത്താണ് ഇത് ഉള്ളത്.
വെങ്കല നിറമുള്ള രൂപം രാത്രിവെളിച്ചത്തിൽ ഏറെ തിളങ്ങുന്നത് വ്യത്യസ്ത കാഴ്ചയാണ്. സൂഖിലെത്തുന്ന സ്വദേശിയരും വിദേശിയരുമായ ആളുകളെയെല്ലാം ഏറെ ആകർഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള 50 ഇൻസ്റ്റലേഷനുകൾ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സ് ഥാപിച്ചിട്ടുണ്ടെന്ന് ഖത്തർ മ്യൂസിയംസ് പബ്ലിക് ആർട്ട് വിഭാഗം തലവൻ അബ്ദുറഹ്മാൻ അൽ ഇസ്ഹാഖ് പറഞ്ഞു. വിമാനത്താവളം, മരുഭൂമി എന്നിവിടങ്ങളിലടക്കമാണിത്. കൈപത്തി ആശയവുമായി സൃഷ്ടിച്ച ആദ്യ ഇൻസ്റ്റലേഷൻ സിസർ ബൽദസിനി 1965ൽ പാരിസിലാണ് ആദ്യം പ്രദർശിപ്പിച്ചത്.
തുടർന്ന് ഇതേ ആശയവുമായി നിരവധി പ്രദർശനങ്ങൾ നടത്തി. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മയാസയുടെ നേതൃത്വത്തിൽ പ്രാദേശികവും അന്തർദേശീയവുമായ ചിത്രകാരൻമാരുമായി സഹകരിച്ച് നിരവധി ഇൻസ്റ്റലേഷനുകളാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.