Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൈ​ന–​ഖ​ത്ത​ർ:...

ചൈ​ന–​ഖ​ത്ത​ർ: ത​​ന്ത്ര​​പ്ര​​ധാ​​ന സം​​വാ​​ദ സം​​വി​​ധാ​​നം വ​രും

text_fields
bookmark_border
ചൈ​ന–​ഖ​ത്ത​ർ: ത​​ന്ത്ര​​പ്ര​​ധാ​​ന സം​​വാ​​ദ സം​​വി​​ധാ​​നം വ​രും
cancel

ദോ​​ഹ: ത്രി​​രാ​​ഷ്​​ട്ര ഏ​​ഷ്യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​െ​ൻ​റ ഭാ​​ഗ​​മാ​​യി ചൈ​​ന​​യി​​ലെ​​ത്തി​​യ​ അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​ൽ​ഥാ​നി ചൈ​​നീ​​സ് പ്ര​​സി​​ഡ​​ൻ​റ്​ ഷി ​​ജി​​ങ്പി​​ങു​​മാ​​യി ച​​ര്‍ച്ച ന​​ട​​ത്തി. ബീ​​ജി​​ങി​​ല്‍ പീ​​പ്പി​​ള്‍സ് പാ​​ല​​സി​​ൽ ന​ട​ന്ന കൂ​​ടി​​ക്കാ​​ഴ്ച​യി​ൽ ഏ​​ഷ്യ​​ന്‍ ക​​പ്പി​​ലെ ഖ​​ത്ത​​റി​െ​ൻ​റ ഫൈ​​ന​​ൽ പ്ര​വേ​ശ​ന​ത്തി​ൽ പ്ര​​സി​​ഡ​ൻ​റ്​ അ​​ഭി​​ന​​ന്ദ​നം അ​റി​യി​ച്ചു. 2022 ഫി​​ഫ ലോ​​ക​​ക​​പ്പ് ത​​യാ​​റെ​​ടു​​പ്പു​​ക​​ളും ഉ​​യ​​ര്‍ന്നു. ഇ​രു​നേ​താ​ക്ക​ളു​ടെ​യും സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ധാ​​ര​​ണാ​​പ​​ത്ര​​ങ്ങ​​ളി​​ല്‍ ഒ​​പ്പു​​വ​​ച്ചു.​ അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​​വി​​ക​​സ​​ന​​മേ​​ഖ​​ല​​യി​​ല്‍ സ​​ഹ​​ക​​ര​​ണം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​വും സ​​ഹ​​ക​​ര​​ണ​​വും ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​തി​​നും ധാ​ര​ണ​യാ​യി. ഇ​​രു​​രാ​​ജ്യ​​ങ്ങ​​ള്‍ക്കു​​മി​​ട​​യി​​ല്‍ ത​​ന്ത്ര​​പ്ര​​ധാ​​ന സം​​വാ​​ദ സം​​വി​​ധാ​​നം രൂ​​പീ​​ക​​രി​​ക്കു​ം. ന​​യ​​ത​​ന്ത്ര​​ത​​ല​​ത്തി​​ല്‍ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഡി​​പ്ലോ​​മാ​​റ്റി​​ക് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടും ചൈ​​ന വി​​ദേ​​ശ​​കാ​​ര്യ​​യൂ​​ണി​​വേ​​ഴ്സി​​റ്റി​​യും ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പു​​വ​​ച്ചു. ബെ​​ല്‍റ്റ് റോ​​ഡ് പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​വും ചൈ​​നീ​​സ് ദേ​​ശീ​​യ വി​​ക​​സ​​ന പ​​രി​​ഷ്ക​​ര​​ണ ക​​മ്മീ​​ഷ​​നും ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ലേ​​ര്‍പ്പെ​​ട്ടു.

ബെ​​ല്‍റ്റ് റോ​​ഡ് പ​​ദ്ധ​​തി​​യു​​ടെ സം​​യു​​ക്ത നി​​ര്‍മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മാ​​പ്പ് വി​​ക​​സി​​പ്പി​​ക്കു​ം. ചൈ​​ന ഖ​​ത്ത​​ര്‍ ഫ്ര​​ണ്ട്ഷി​​പ്പ് അ​​സോ​​സി​​യേ​​ഷ​​നും ചൈ​​നീ​​സ് അ​​റ​​ബ് ഫ്ര​​ണ്ട്ഷി​​പ്പ് അ​​സോ​​സി​​യേ​​ഷ​​നും പ്രോ​​ട്ടോ​​കോ​​ള്‍ സ​​ഹ​​ക​​ര​​ണ​​ത്തി​​ല്‍ ഒ​​പ്പു​​വ​​ച്ചു. ഖ​​ത്ത​​ര്‍ ഫ്രീ ​​സോ​​ണ്‍സ് അ​​തോ​​റി​​റ്റി​​യും ചൈ​​ന കൗ​​ണ്‍സി​​ല്‍ ഫോ​​ര്‍ ദി ​​പ്ര​​മോ​​ഷ​​ന്‍ ഓ​​ഫ് ഇ​​ൻ​റ​ര്‍നാ​​ഷ​​ണ​​ല്‍ ട്രേ​​ഡും ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ല്‍ ഒ​​പ്പു​​വ​​ച്ചു. നേ​ര​ത്തേ അ​മീ​ർ ​ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ലി ​കെ​ചി​യാ​ങു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ര​സ്​​പ​രം സ​ഹാ​യി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ഖ​ത്ത​റും ചൈ​ന​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും ഖ​ത്ത​ർ അ​മീ​റി​നെ ചൈ​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. രാ​ഷ്​​ട്രീ​യ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന​ത​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​െ​ൻ​റ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ജ​ന​ങ്ങ​ളു​െ​ട സാ​മ്പ​ത്തി​ക–​വാ​ണി​ജ്യ–​രാ​ഷ്​​ട്രീ​യ വ​ള​ർ​ച്ച​ക്ക്​ മു​ത​ൽ​ക്കൂ​ട്ട​ണെ്.

ലോ​ക​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള നി​ല​വി​ലെ സാ​മ്പ​ത്തി​ക–​രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യം ഖ​ത്ത​റും ​ൈച​ന​യും ത​മ്മി​ലു​ള്ള ന​ല്ല ബ​ന്ധം തേ​ടു​ന്നു​ണ്ടെ​ന്ന്​ അ​മീ​ർ പ​റ​ഞ്ഞു. ഗ​ൾ​ഫ്​​പ്ര​തി​സ​ന്ധി​യി​ലു​ള്ള ​ൈച​ന​യു​ടെ നി​ല​പാ​ടി​നെ അ​മീ​ർ പ്രം​ശം​സി​ച്ചു. അ​റ​ബ്​​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​ൈച​ന​ക്ക്​ നി​ർ​ണാ​യ​ക പ​ങ്ക്​ വ​ഹി​ക്കാ​നു​ണ്ട്. എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ൾ​ക്കു​മു​ള്ള ഏ​ക പ​രി​ഹാ​രം പ​ര​സ്​​പ​ര​മു​ള്ള ച​ർ​ച്ച​യാ​ണെ​ന്നും അ​മീ​ർ പ​റ​ഞ്ഞു. വി​നോ​ദ​സ​ഞ്ചാ​രം, സാ​മ്പ​ത്തി​കം, നി​ക്ഷേ​പം, ഉൗ​ർ​ജം, കൃ​ഷി, സാം​സ്​​കാ​രി​കം, യു​വ​ജ​ന–​കാ​യി​ക​മേ​ഖ​ല, സ​മ​കാ​ലി​ക പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൊ​ക്കെ​യു​ള്ള പ​ര​സ്​​പ​ര സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്​​തു. ചൈ​നീ​സ്​ നാ​ഷ​ന​ൽ പീ​പ്പി​ൾ​സ്​ കോ​ൺ​ഗ്ര​സ്​ (എ​ൻ.​പി.​സി) സ്​​റ്റാ​ൻ​റി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലി ​ഴാ​ൻ​ഷു​വു​മാ​യും അ​മീ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story