Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​ന്‍കാ​​സ്...

ഇ​​ന്‍കാ​​സ് സ്പോ​​ര്‍ട്സ് മീ​​റ്റ് 12ന് ​​

text_fields
bookmark_border
ഇ​​ന്‍കാ​​സ് സ്പോ​​ര്‍ട്സ് മീ​​റ്റ് 12ന് ​​
cancel

ദോ​​ഹ: ഖ​​ത്ത​​ര്‍ ദേ​​ശീ​​യ കാ​​യി​​ക ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്‍കാ​​സ് ഖ​​ത്ത​​ര്‍ സെ​ൻ​ട്ര​ൽ ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ്പോ​​ര്‍ട്സ് മീ​​റ്റ് ഫെ​​ബ്രു​​വ​​രി 12ന് ​​ന​​ട​​ക്കു​മെ​ന്ന്​ പ്ര​​സി​​ഡ​​ണ്ട് സ​​മീ​​ര്‍ ഏ​​റാ​​മ​​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​​ബൂ​​ഹ​​മൂ​​റി​​ലെ മോ​​ഡേ​​ണ്‍ ഇ​​ന്ത്യ​​ന്‍ സ്കൂ​​ളി​​ലെ ഡൈ​​നാ​​മി​​ക് സ്പോ​​ര്‍ട്സ് അ​​ങ്ക​​ണ​​ത്തി​​ലും അ​​ല്‍ജ​​സീ​​റ അ​​ക്കാ​​ദ​​മി​​യി​​ലു​​മാ​​യാ​​ണ് മീ​​റ്റ്. ഉ​​ദ്ഘാ​​ട​​ന സെ​​ഷ​​ന്‍ രാ​​വി​​ലെ എ​​ട്ട് മ​​ണി​​മു​​ത​​ല്‍ മോ​​ഡേ​​ണ്‍ ഇ​​ന്ത്യ​​ന്‍ സ്കൂ​​ളി​​ലും സ​​മാ​​പാ​​ന സെ​​ഷ​​ന്‍ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് അ​​ല്‍ജ​​സീ​​റ അ​​ക്കാ​​ദ​​മ​​യി​​ലു​​മാ​​ണ് ന​​ട​​ക്കു​​ക. മാ​​ര്‍ച്ച് പാ​​സ്റ്റ്, ഷ​​ട്ടി​​ല്‍ ബാ​​ഡ്മി​​റ്റ​​ണ്‍, സ്ത്രീ​​ക​​ള്‍ക്കാ​​യു​​ള്ള ത്രോ​​ബോ​​ള്‍, ന​​ട​​ത്ത മ​​ത്സ​​രം, കു​​ട്ടി​​ക​​ള്‍ക്കാ​​യു​​ള്ള ഫു​​ട്ബോ​​ള്‍ എ​​ന്നി​​വ​​യാ​​ണ് ഡി.​​എം.​​ഐ.​​എ​​സി​​ല്‍ ന​​ട​​ക്കു​​ക.

ഫു​​ട്ബോ​​ള്‍, വോ​​ളി​​ബോ​​ള്‍, വ​​ടം​​വ​​ലി എ​​ന്നി​​വ അ​​ല്‍ജ​​സീ​​റ അ​​ക്കാ​​ദ​​മി​​യി​​ല്‍. സ്പോ​​ര്‍ട്സ് മീ​​റ്റി​​ല്‍ ചാ​​മ്പ്യ​​ന്‍ പ​​ട്ടം നേ​​ടു​​ന്ന ടീ​​മി​​ന് ക​​ണ്ണൂ​​രി​​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട ശു​​ഹൈ​​ബി​​െ​ൻ​റ നാ​​മ​​ത്തി​​ലു​​ള്ള ഓ​​വ​​റോ​​ള്‍ ട്രോ​​ഫി​​യാ​​ണ് ന​​ല്‍കു​​ന്ന​​ത്. ഫു​​ട്ബോ​​ള്‍ ജേ​​താ​​ക്ക​​ള്‍ക്ക് ഈ ​​അ​​ടു​​ത്തു വി​​ട​​പ​​റ​​ഞ്ഞ ഇ​​ന്‍കാ​​സ് തൃ​​ശൂ​​ര്‍ ജി​​ല്ലാ മു​​ന്‍ പ്ര​​സി​​ഡ​​ൻ​റ്​ പി​​കെ റ​​ഷീ​​ദി​​െ​ൻ​റ പേ​​രി​​ലു​​ള്ള ട്രോ​​ഫി​ ന​​ല്‍കും. ര​​ണ്ടു​​ജി​​ല്ലാ ടീ​​മു​​ക​​ള്‍ ചേ​​ര്‍ന്ന ആ​​റു ടീ​​മു​​ക​​ളാ​​ണ് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. ഓ​​ര്‍ഗ​​നൈ​​സി​​ങ് ക​​മ്മി​​റ്റി ചീ​​ഫ് പാ​​ട്ര​​ന്‍ സാം ​​കു​​രു​​വി​​ള, ചെ​​യ​​ര്‍മാ​​ന്‍ ആ​​ഷി​​ഖ് അ​​ഹ​​മ്മ​​ദ്, ക​​ണ്‍വീ​​ന​​ര്‍ മ​​നോ​​ജ് കൂ​​ടി​​ല്‍ എ​ന്നി​വ​രും വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story