ആഘോഷരാവ്, ആനന്ദം
text_fieldsദോഹ: യു എ ഇയെ കളിക്കളത്തിലും പരാജയപ്പെടുത്തിയ ഖത്തർ ജനതക്ക് ഇന് നലെ ആഘോഷ രാവായിരുന്നു. ഓരോ ഗോളടിക്കുമ്പോഴും ആർപ്പുവിളികളോടെയാണ് ഖത്തർ ജനത അതിനെ ആഘോഷിച്ചത്. ഉപരോധം മൂലം യു എ ഇയിലേക്ക് ഖത്തരികൾക്ക് പ്രവേശനം നിഷേധിച്ചതിനുള്ള പ്രതിഷേധവും പ്രതികാരവും കൂടിയായിരുന്നു ഇന്നലത്തെ വിജയവും അതിനെത്തുടർന്നുള്ള ആഘോഷവും. കതാറയിലും സൂഖ് വാഖിഫിലും ഖത്തർ ഫൗണ്ടേഷനിലും പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ സ്ക്രീനിന് മുന്നിൽ ആയിരങ്ങളാണ് തടിച്ച് കൂടിയത്.
സൂഖിൽ നാസിക് ഡോളിെൻറ പ്രകമ്പനം കൂടിയായപ്പോൾ ഉത്സവപ്രതീതിയായി മാറി. ഒരു ജനത ഒന്നടങ്കം ഖത്തർ ടീമിെൻറ വിജയം ഇത്ര ആവേശത്തോടെ സ്വീകരിച്ചതും ആഘോഷിച്ചതും എതിർ ടീം യു എ ഇആയത് കൊണ്ട് മാത്രമായിരിക്കും. ഖത്തറിലെ വ്യാപാര സ്ഥാപനങ്ങൾ അടക്കം ആഘോഷത്തിൽ പങ്കുചേർന്നു. പ്രമുഖ ടീ ഷോപ്പ് ശൃംഖലയായ ടീം ടൈം വിവിധ ശാഖകളിൽ സൗജന്യമായി ആളുകൾക്ക് ഫ്രഷ് ജ്യൂസ് വിതരണം ചെയ്തു.മലയാളികളടക്കം നൂറുകണക്കിന് ആളുകളാണ് ഖത്തറിെൻറ ജയം നെഞ്ചേറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
