Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ വി​ശ്വ​സ്​​ത...

ഖ​ത്ത​ർ വി​ശ്വ​സ്​​ത രാ​ജ്യം –ജ​പ്പാ​ൻ

text_fields
bookmark_border
ഖ​ത്ത​ർ വി​ശ്വ​സ്​​ത രാ​ജ്യം –ജ​പ്പാ​ൻ
cancel

ദോ​​ഹ: ത്രി​​രാ​ഷ്​​ട്ര ഏ​​ഷ്യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​െ​ൻ​റ ഭാ​​ഗ​​മാ​​യി ജ​​പ്പാ​​നി​​ലെ​​ത്തി​​യ​ അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​ ​ൽ​ഥാ​​നി ജ​​പ്പാ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ഷി​​ന്‍സോ ആ​​ബെ​​യു​​മാ​​യി ച​​ര്‍ച്ച ന​​ട​​ത്തി. ടോ​​ക്കി​​യോ​​യി​​ല്‍ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ലാ​​യി​​രു​​ന്നു കൂ​​ടി​​ക്കാ​​ഴ്ച. നാ​​ലു വ​​ര്‍ഷം മു​​മ്പ്​ അ​​മീ​​ര്‍ ന​​ട​​ത്തി​​യ ജാ​​പ്പ​​നീ​​സ് സ​​ന്ദ​​ര്‍ശ​​നം, അ​​ന്ന​​ത്തെ യോ​ ​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ ജ​​പ്പാ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ഓ​​ര്‍ത്തെ​​ടു​​ത്തു.​ വാ​​ത​​ക ക​​യ​​റ്റു​​മ​​തി രാ​​ജ്യ​​മെ​​ന്ന നി​​ല​​യി​​ല്‍ ഖ​​ത്ത​​റി​​നോ​​ടു ഉ​​യ​​ര്‍ന്ന നി​​ല​​യി​​ലു​​ള്ള വി​​ശ്വാ​​സം ജ​​പ്പാ​​നു​​ണ്ടെ​​ന്ന് ഷി​​ന്‍സോ ആ​​ബെ പ​​റ​​ഞ്ഞു. ഇ​​രു​​രാ​​ജ്യ​​ങ്ങ​​ള്‍ക്കു​​മി​​ട​​യി​​ല്‍ ന​​യ​ ത​​ന്ത്ര​​ബ​​ന്ധം സ്ഥാ​​പി​​ത​​മാ​​യ​​തി​​െ​ൻ​റ 50ാം വാ​​ര്‍ഷി​​കം 2021ലാ​​ണ്. ഉ​​ഭ​​യ​​ക​ക്ഷി ബ​​ന്ധം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​ നാ​​യി കൂ​​ടു​​ത​​ല്‍ ആ​​ശ​​യ​​വി​​നി​​മ​​യ​​ങ്ങ​​ള്‍ക്കാ​​യി ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.​

സി​​റി​​യ​​യി​​ല്‍ അ​ ​റ​സ്​​റ്റ്​ ചെ​​യ്ത ജാ​​പ്പ​​നീ​​സ് മാ​​ധ്യ​​മ​​പ്ര​​വ​​ര്‍ത്ത​​ക​​ന്‍ ജും​​പെ​​യി യ​​സു​​ദ​​യു​​ടെ മോ​​ച​​ന​​ത്തി​​നാ​​യി ഖ​​ത്ത​​ര്‍ ന​​ട​​ത്തി​​യ ശ്ര​ ​മ​​ങ്ങ​​ള്‍ക്ക് അ​​ദ്ദേ​​ഹം അ​​മീ​​റി​​നോ​​ട്​ ന​​ന്ദി​ പ​റ​ഞ്ഞു. ജ​​പ്പാ​​നി​​ലേ​​ക്ക് ര​​ണ്ടാം ത​​വ​​ണ​​യും സ​​ന്ദ​​ര്‍ശ​​നം ന​​ട​​ത്താ​​നാ​​യ​ തി​​ലെ സ​​ന്തോ​​ഷം അ​മീ​ർ പ​​ങ്കു​​വ​​ച്ചു. ഊ​​ര്‍ജം ഉ​​ള്‍പ്പ​​ടെ​​യു​​ള്ള നി​​ല​​വി​​ലെ സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ല​​ക​​ള്‍ക്ക​​പ്പു​​റം വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ പു​​രോ​​ഗ​​തി​​യും വി​​ക​​സ​​ന​​വും സാ​​ധ്യ​​മാ​​ക്കു​ം. 2020 ഒ​ളി​മ്പി​​ക്സ് ഗെ​​യിം​​സി​​ന് ടോ​​ക്കി​​യോ ആ​​തി​​ഥ്യം വ​​ഹി​​ക്കു​​ക​​യാ​​ണ്. വി​​ജ​​യ​​ക​​ര​​വും മി​​ക​​ച്ച​​തു​​മാ​​യ ടൂ​​ര്‍ണ​​മെ​​ൻ​റ​​യി​​രി​​ക്കും അ​ത്.
സി​​റി​​യ, യ​​മ​​ന്‍ വി​​ഷ​​യ​​ങ്ങ​​ള്‍, ഗ​​ള്‍ഫ് പ്ര​​തി​​സ​​ന്ധി തു​​ട​​ങ്ങി ഏ​​റ്റ​​വും പു​​തി​​യ മേ​​ഖ​​ലാ രാ​​ജ്യാ​​ന്ത​​ര വി​​ഷ​​യ​​ങ്ങ​​ളും ച​ർ​ച്ച​യി​ൽ ഉ​​യ​​ര്‍ന്നു​​വ​​ന്നു.
അ​​മീ​​ര്‍ ജ​ ​പ്പാ​​ന്‍ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്തി ത​​രോ കോ​​നോ​​യു​​മാ​​യും ച​​ര്‍ച്ച ന​​ട​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story