ദോഹ: ഇന്ത്യ പരാമാധികാര രാഷ്ട്രമായതിെൻറ ആഘോഷം കൊണ്ടാടി. 70ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ഖ ത്തറിലെ പ്രവാസി സമൂഹം വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. ഇന്ത്യന്‍ എംബസിയിലും സ്കൂളുക ളിലും വിവിധ സംഘടനാ ആസ്ഥാനങ്ങളിലും ദേശീയ പതാക ഉയര്‍ത്തി. എംബസി മുറ്റത്ത് രാവിലെ അംബാസഡര്‍ പി.കുമരന് ദേശീയ പതാക ഉയര്‍ത്തി. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളെ പ്രതിനിധീകരിച്ചെത്തിയ വിദ്യാര്‍ഥികള്‍ ദേശീയ ഗാനം ആലപിച്ചു.രാഷ്ട്രപതി രാം നാഥ് കോവിന്ദിെൻറ റിപ്പബ്ലിക് ദിനസന്ദേശം അംബാസഡര്‍ വായിച്ചു. തെരെഞ്ഞടുപ്പിൽ വോട്ടുചെയ്യുക എന്നത് ഏറ്റവും സുപ്രധാനമാണെന്ന് സന്ദേശത്തിൽ വ്യക്തമാക്കി. ഇരുപത്തൊന്നാം നൂറ്റാണ്ടിെൻറ ഇനിയുള്ള കാലത്തെ ഇന്ത്യയുടെ വിധിനിര്‍ണയത്തിന് ‘നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന’ സുവര്‍ണാവസരമായ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക എന്ന വിശുദ്ധകര്‍മം ശരിയായി നിര്‍വഹിക്കണമെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ വ്യക്തമാക്കി.
എല്ലാവരെയും ഒന്നിപ്പിക്കുന്ന ബഹുസ്വരതയിലാണ് നാനാത്വം, ജനാധിപത്യം, വികസനം എന്നിവയുടെ അടിത്തറ. ഈ രാജ്യം എല്ലാവരുടേതുമാണ്. വ്യത്യസ്ത ജാതി, മത, സമുദായ, പ്രാദേശിക സ്വത്വങ്ങളുള്ള നമ്മെ ഒന്നിപ്പിക്കുന്ന മഹത്തായ ശക്തി ഈ ബഹുസ്വരതയാണ്. നമ്മുടെ വൈവിധ്യം, ജനാധിപത്യം, വികസനം എല്ലാം ബഹുസ്വരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യം വികസനത്തിെൻറ നിര്ണായകഘട്ടത്തിലുള്ള ഇൗ സന്ദർഭത്തിൽ വോട്ട് എന്നത് അതിപ്രധാനമാണ്. അതു വിവേകപൂര്‍വം വിനിയോഗിക്കണം. അംബാസഡര്‍ പി.കുമരനും പത്നി റിതു കുമരനും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു. എംബസി ഉദ്യോഗസ്ഥര്‍, ഐ.സി.ബി.എഫ്, ഐ.സി.സി, ഐബിപിസി, ഐഎസ്സി ഭാരവാഹികള്‍, സംഘടനാ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി പേര് പെങ്കടുത്തു.