‘ഡിസൈന്‍ ഫോര്‍ ലൈഫ്’ മത്സരം: ഫര്‍സാനക്ക് ഒന്നാം സ്ഥാനം
text_fieldsദോഹ: ഖത്തറിലെ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി ഓഫ് ആര്ട്സിെൻറ സഹകരണത് തില്‍ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി മാനേജ്മെൻറ്് രംഗത്തെ ഖത്തറിലെ മുന്‍നിരക്കാര ുമായ ലെ മിറാജ് നടത്തിയ ‘ഡിസൈന്‍ ഫോര്‍ ലൈഫ്’ മത്സരത്തില്‍ മലയാളിയായ ഫര്‍സാന എ വലിയവീട്ടിലിന് ഒന്നാം സ്ഥാനം. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇൻറര്‍നാഷണല്‍ ഇൻറീരിയര്‍ ഡിസൈന്‍ എക്സിബിഷനില്‍ പങ്കെടുക്കാനുള്ള അവസരമാണ് തേടിയെത്തിയത്.
വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റിയിലെ മൂന്നാംവര്‍ഷ ഇൻറീരിയര്‍ ഡിസൈനര്‍ വിദ്യാര്‍ത്ഥിയാണ്. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ മടപ്പാട്ടിെൻറ രണ്ടാമത്തെ മകന് ഷമീം ബക്കറിെൻറ ഭാര്യയാണ്. എല്ലാ മൽസരാർഥികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എസ്റ അല്‍ കാസിം (ഡിസൈന്‍ ഡയറക്ടര്‍), റാന എല്‍ കൗരി (ഹെഡ്ഓഫ് ഡിസൈന്‍ ഡിപ്പാര്‍ട്മെൻറ് ലെ മിറാജ്), ഹംദ യൂസഫ് (ഹെഡ്ഓഫ് കമ്മ്യൂണിക്കേഷന്‍, ഖത്തര്‍ ഗ്രീന്‍ ബില്ഡിംഗ്കൗണ്സില്) എന്നിവരായിരുന്നു വിധികർത്താക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
