Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ധ്യാ​പ​ക​ർ...

അ​ധ്യാ​പ​ക​ർ ദീര്‍ഘ​ദൃ​ഷ്​ടിയു​ള്ള​വ​രാ​ക​ണം –ഡോ. ​മു​ഹ​മ്മ​ദ​ലി കൂ​ട്ടി​ല്‍

text_fields
bookmark_border
അ​ധ്യാ​പ​ക​ർ ദീര്‍ഘ​ദൃ​ഷ്​ടിയു​ള്ള​വ​രാ​ക​ണം –ഡോ. ​മു​ഹ​മ്മ​ദ​ലി കൂ​ട്ടി​ല്‍
cancel

ദോ​ഹ: അ​ധ്യാ​പ​ക സ​മൂ​ഹം ദീ​ര്‍ഘ​ദൃ​ഷ്​ടി​യു​ള്ള​വ​രും ഉ​ന്ന​തി​യി​ലേ​ക്ക് നോ​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രു ​മാ​ക​ണ​മെ​ന്ന് ഐ.​ഇ.​സി​.ഐ ചെ​യ​ര്‍മാ​ൻ ഡോ. മു​ഹ​മ്മ​ദ​ലി കൂ​ട്ടി​ല്‍ പ്ര​സ്താ​വി​ച്ചു. സെ​ൻ​റ​ർ ഫോ​ർ ഇ​ന് ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യു​ടെ (സി​െ​എ.​സി) ആ​ഭി​മു​ഖ്യ​ത്തി​ലുള്ള അ​ല്‍മ​ദ്റ​സ അ​ല്‍ഇസ്​ലാ​മി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍ക്കു​ള്ള ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പ​ഠി​ച്ച കാ​ര്യ​ങ്ങ​ള്‍ക്ക് മൂ​ര്‍ച്ച കൂ​ട്ടു​വാ​നു​ള്ള​താ​ണ് പ​രി​ശീ​ല​നം. ന​മ്മു​ടെ സ​ങ്ക​ല്‍പ​ങ്ങ​ള്‍ക്ക് സ്വ​ര്‍ണ നി​റം ന​ല്‍കാ​നു​ള്ള​തും അ​ധ്യാ​പ​ക​രി​ല്‍ ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍ത്തു​ന്ന​തു​മാ​ണ് പ​രി​ശീ​ല​നം. അ​ധ്യാ​പ​ക​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നൂ​ത​ന വി​ജ്ഞാ​ന​ങ്ങ​ളും സ​ങ്കേ​ത​ങ്ങ​ളും സ്വാ​യ​ത്ത​മാ​ക്ക​ണം. പ്ര​വാ​ച​ക വ്യ​ക്തി​ത്വ​ത്തി​​​​െൻറ നി​ഴ​ല്‍പ​റ്റി​യു​ള്ള ന​ല്ല മ​നു​ഷ്യ​നെ സൃ​ഷ്​ടി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സാ​ധ്യ​മാ​ക​ണമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ സി.​ഐ.​സി പ്ര​സി​ഡൻറ്​ കെ.​സി അ​ബ്ദു​ൽല​തീഫ് അ​ധ്യ​ക്ഷത വ​ഹി​ച്ചു. കേ​ര​ള മ​ദ്റ​സ എ​ജ്യു​ക്കേ​ഷ​ൻ ബോ​ര്‍ഡ് പു​റ​ത്തി​റ​ക്കി​യ അ​റ​ബി ഭാ​ഷാ പ​ഠ​ന​ത്തി​നു​ള്ള ‘ലി​സാ​നീ’ പാ​ഠ​പു​സ്ത​കം ഡോ. ​മു​ഹ​മ്മ​ദ​ലി, സി.​ഐ.​സി എ​ജ്യു​ക്കേ​ഷ​ന്‍വി​ഭാ​ഗം ത​ല​വ​ൻ എം.​എ​സ്.​എ റ​സാ​ഖി​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു. ഹി​ക്മ ടാ​ല​ൻറ്​ സെ​ര്‍ച്ച് പ​രീ​ക്ഷ​യി​ൽ ജി.​സി.​സി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ടോ​പ്പേ​ഴ്സ് നേ​ടി​യ ദോ​ഹ മ​ദ്റ​സ​ക്കു​ള്ള ട്രോ​ഫി മ​ജ്​ലിസ് എ​ജ്യു​ക്കേ​ഷ​ൻ ബോ​ര്‍ഡ് ഡ​യ​റ​ക്ട​ർ സു​ശീ​ർ ഹ​സ​ന്‍ ന​ല്‍കി. ദോ​ഹ മ​ദ്റ​സ മാ​നേ​ജ്മെ​ൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻറ്​ അ​ബ്ദു​ര്‍റ​ഹ്മാ​ന്‍പു​റ​ക്കാ​ടും, ആ​ക്ടിം​ഗ് പ്രി​ന്‍സി​പ്പൽ സ​ഫീ​ര്‍മ​മ്പാ​ടും ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. ഹം​സ എ​ന്‍.​കെ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story