Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ അ​​മീ​​ര്‍...

ഖത്തർ അ​​മീ​​ര്‍ ദ​​ക്ഷി​​ണ കൊ​​റി​​യ​യി​ൽ

text_fields
bookmark_border
ഖത്തർ അ​​മീ​​ര്‍ ദ​​ക്ഷി​​ണ കൊ​​റി​​യ​യി​ൽ
cancel

ദോ​​ഹ: അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​​ൽ​ഥാ​​നി​​യു​​ടെ ത്രി​​രാ​ഷ്​​ട്ര ഏ​​ഷ്യ​​ന്‍പ​​ര്യ​ ​ട​​ന​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി. ദ്വി​​ദി​​ന ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ര്‍ശ​​നാ​​ര്‍ഥം അ​​മീ​​ര്‍ ദ​​ക് ഷി​​ണ കൊ​​റി​​യ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ സോ​​ളി​​ലെ​​ത്തി. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ അ​​മീ​​റി​​ന് ആ​​വേ​​ശ​​ക​​ര​​മാ​​യ വ​​ര​​വേ​​ല്‍പ്പാ​​ണ് ല​​ഭി​​ച്ച​​ത്. സോ​​ള്‍ എ​​യ​​ര്‍ബേ​​സി​​ല്‍ കൊ​​റി​​യ​​ന്‍ സ​​മു​​ദ്ര ഫി​​ഷ​​റീ​​സ് വ​ ​കു​​പ്പ് മ​​ന്ത്രി കിം ​​യൂ​​ങ് ചൂ​​ന്‍ അ​​മീ​​റി​​നെ സ്വീ​​ക​​രി​​ച്ചു. കൊ​​റി​​യ​​യി​​ലെ ഖ​​ത്ത​​ര്‍ അം​​ബാ​​സ​​ഡ​​ര്‍ മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ല്ല അ​​ല്‍ദു​​ഹൈ​​മി, ഖ​​ത്ത​​റി​​ലെ കൊ​​റി​​യ​​ന്‍ അം​​ബാ​​സ​​ഡ​​ര്‍ കിം ​​ചാ​​ങ് മോ ​​എ​​ന്നി​​വ​​രും അ​​റ​​ബ് ന​​യ​​ത​​ന്ത്ര​​ത​​ല​​വ​ ന്‍മാ​​രും സോ​​ളി​​ലെ ഖ​​ത്ത​​ര്‍ എം​​ബ​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​രും എ​ത്തി​​യി​​രു​​ന്നു.

ന​​യ​​ത​​ന്ത്ര​​ബ​​ന്ധം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തിെ​​ൻ​​റ​​യും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം വി​​ശാ​​ല​​മാ​​ക്കു​​ന്ന​​തിെ​​ൻ​ റ​​യും ഭാ​​ഗ​​മാ​​യി ദ​​ക്ഷി​​ണ കൊ​​റി​​യ, ജ​​പ്പാ​​ൻ, ചൈ​​ന എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളാ​​ണ് അ​​മീ​​റിെ​​ൻ​​റ പ​​ര്യ​​ട​​ന​​ത്തി​​ലു​​ൾ​​പ്പെ​​ട്ടി​​രി​ ക്കു​​ന്ന​​ത്. മൂ​​ന്ന് രാ​​ജ്യ​​ങ്ങ​​ളു​​മാ​​യു​​മു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് അ​​മീ​​റിെ​​ൻ​​റ സ​​ന്ദ​​ർ​ ശ​​നം കൂ​​ടു​​ത​​ൽ സ​​ഹാ​​യ​​മാ​​കു​ം. കൊ​​റി​​യ​​യി​​ൽ പ്ര​​സി​​ഡ​​ൻ​​റ് മൂ​​ൺ ജെ ​​ഇ​​ന്നു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്ന അ​​മീ​​ർ, സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​ തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും പൊ​​തു​​പ്രാ​​ധാ​​ന്യ​​മാ​​യു​​ള്ള വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളും ച​​ർ​​ച്ച ചെ​​യ്യും. 1974ലാ​​ണ് ഖ​​ത്ത​​റും ദ​​ക്ഷി​​ണ കൊ​​റി​​യ​​യും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​ത്തി​​ന് തു​​ട​​ക്കം കു​​റി​​ച്ച​​ത്. അ​​ന്ന് മു​​ത​​ൽ ഇ​​ന്ന് വ​​രെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​ത്യേ​​കി​​ച്ച് രാ​​ഷ്ട്രീ​​യ, സാ​​മ്പ​​ത്തി​​ക, സാം​​സ്​​​കാ​​രി​​ക മേ​​ഖ​​ല​​ക​​ളി​​ൽ ഇ​​രു​​രാ​​ജ്യ​ ങ്ങ​​ളും ത​​മ്മി​​ൽ വ​​ലി​​യ വി​​കാ​​സ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്. 2014ലാ​​ണ് അ​​മീ​​ർ ആ​​ദ്യ​​മാ​​യും അ​​വ​​സാ​​ന​​മാ​​യും ഇ​​തി​​ന് മു​​മ്പ് ദ​​ക്ഷി​​ണ കൊ​​റി​​യ സ​​ന്ദ​​ർ​​ശി​​ച്ച​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story