മനുഷ്യാവകാശ ലംഘനം: പോപ്പിെൻറ സഹായം തേടുന്നു
text_fieldsദോഹ: ഉപരോധത്തിെൻറ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളിൽ കഴിയുന്ന ഖത്തരികൾക്കുനേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങ ൾ അവസാനിപ്പിക്കാനായി വത്തിക്കാനിലെ പോപ് ഫ്രാന്സിസിെൻറ ഇടപെടല്‍ തേടുന്നു. ഖത്തറിനെതി രായ ഉപരോധത്തില്‍ രാജ്യാന്തരകോടതിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് അയൽരാജ്യം 745 നിയ മലംഘനങ്ങള്‍ നടത്തിയതായും ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി) ചെയര്മാന് ഡോ.അലി ബിൻ സമീഖ് അൽമറി പറഞ്ഞു. ജനീവയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്ത്താസമ്മേളനത്തിലാണിത്. അയൽരാജ്യത്തിെൻറ ആകെ 1099 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎഇ അതോറിറ്റികളുമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പോപ് ഫ്രാന്‍സിസിന് സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധ്യയനം പൂർത്തിയാക്കാൻ രണ്ട് പരീക്ഷ മാത്രം ബാക്കിയുള്ള ഖത്തരി വിദ്യാർഥിനിയുടെ പരാതി അന്താരാഷ്ട്ര കോടതി അടിയന്തരമായി പരിഗണിക്കണം. പഠിക്കുന്ന യൂനിവേഴ്സിറ്റി പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഭയന്ന് പേര് പറയാൻ മടിച്ച വിദ്യാർഥിനി തെൻറ ഭാവി ജീവിതം തെന്ന അവതാളത്തിലാക്കുന്ന നടപടിയാണ് ഉപരോധ രാജ്യത്തിൽ നിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കി. രണ്ട് പരീക്ഷ മാത്രമാണ് തനിക്ക് ഇനി എഴുതാനുള്ളത്. അതിന് അനുവദിക്കണമെന്നാണ് ആവശ്യം. ഇൗ ഗണത്തിലുള്ള 159 പരാതികൾ തങ്ങൾക്ക് മുന്നിലെത്തിയിട്ടുണ്ട്. രാജ്യാന്തര നീതിന്യായ കോടതി(ഐസിജെ)യുടെ തീരുമാനം നടപ്പാക്കുന്നതിനായുള്ള അബുദാബി ഡിക്ലറേഷന്‍ കമ്മിറ്റിയുടെ ആറുമാസകാലാവധിക്കുള്ളില്, അതായത് ഈ ജനുവരി മധ്യത്തിനകം 745 നിയമലംഘനങ്ങളാണ് ഖത്തറിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമെതിരെ അയൽരാജ്യത്തിെൻറ ഭാഗത്തുനിന്നുണ്ടായത്.
സ്വത്തവകാശവുമായി ബന്ധപ്പെട്ട് 498ഉം തൊഴില്‍ അവകാശവുമായി ബന്ധപ്പെട്ട് ഏഴും നിയമലംഘനങ്ങളു മുണ്ടായി. വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ടത് 153 പേര്‍ക്കാണ്. കുടുംബങ്ങളുടെ പുനസമാഗമവുമായി ബന്ധപ്പെട്ട് 87 ലംഘനങ്ങളുംഉണ്ടായിട്ടുണ്ട്. ഐസിജെ, വംശീയവിവേചനം ഒഴിവാക്കുന്നതിനുള്ള കമ്മിറ്റി എന്നിവക്ക് 13 ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് എന്‍എച്ച്ആര്‍സി സമര്‍പ്പിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ അക്കമിട്ടുനിരത്തുന്ന റിപ്പോര്‍ട്ടുകള്‍ 400ലധികം രാജ്യാന്തര സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അയച്ചുനല്‍കുമെന്ന് ഡോ. അല്‍മര്‍റി വ്യക്തമാക്കി. അയൽരാജ്യത്ത് നീതിലഭ്യമാകുന്നില്ല. അവിടത്തെ കോടതികളിലും ട്രിബ്യൂണലുകളിലും നിയനവ്യവഹാരം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്നതായും ദേശീയ മനുഷ്യാവകാശ കമ്മിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
