ദോഹ: അഹമ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളജ് 14ാമത് ബാച്ചിെൻറ ബിരുദ ദാന ച ടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി മുഖ്യകാര്‍മികത്വം വഹിച്ചു. കേഡറ്റുകളെ സായുധ സേന, ആഭ്യന്തര മന്ത്രാലയം, ലഖ്വിയ, അമിരി ഗാര്‍ഡ്, ഖത്തര്‍ സ്റ്റേറ്റ് സെക്യൂരിറ്റി എന്നിവിടങ്ങളിലേക്ക് നിയോഗിക്കുമെന്ന് സൈനിക കോളേജ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഫഹദ് ബിന്‍ മുബാറക്ക് അല്ഖയാറീന് പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി യുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി, സൊമാലിയ പ്രതിരോധമന്ത്രി ഹസന് അലി മുഹമ്മദ്, കുവൈത്ത് പ്രതിരോധമന്ത്രാലയം പ്രതിനിധിയും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻറ് ജനറല്‍ അബ്ദുല്ല അല്‍നവാഫ് അല്‍സബാഹ്, മന്ത്രിമാര്‍, നയതന്ത്രതലവന്മാര്, ഖത്തരി സായുധ സേനയിലേയും ആഭ്യന്തര മന്ത്രാലയത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൗഹൃദ സഹോദര രാജ്യങ്ങളിലെ സൈനിക കോ ളേജുകളുടെ പ്രതിനിധികള്‍, അതിഥികള്‍, ബിരുദധാരികളുടെ രക്ഷിതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. 14ാം ബാച്ചിലെ ഖത്തര്‍, കുവൈത്ത്, സുഡാന് രാജ്യങ്ങളില്‍നിന്നായുള്ള 152 ബിരുദധാരികളുടെ പരേഡ് വീക്ഷിക്കാന്‍ പരേഡ് കമാന്‍ഡര്‍ അമീറിനെ ക്ഷണി ച്ചു. ഖുര്‍ആന്‍ പാരായണത്തിനുശേഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പത്ത് ബിരുദധാരികളെ അമീര്‍ ആദരിച്ചു. തുടര്‍ന്ന് 14ാം ബാച്ച് 15ാം ബാച്ചിന് പതാക കൈമാറി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2019 4:43 AM GMT Updated On
date_range 2019-06-23T08:29:58+05:30അഹമ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളജ് ബിരുദദാനചടങ്ങിൽ അമീർ
text_fieldsNext Story