സ്പോർട്സ് മെഡിസിനിൽ അന്താരാഷ്ട്ര സമ്മേളനം മേയിൽ
text_fieldsദോഹ: ആസ്പെയറിന് കീഴിലുള്ള ഒാർതോപീഡിക് ^സ്പോർട്സ് മെഡിസിൻ ആശുപത്രിയായ ആസ്പറ്ററിെൻറ നേതൃത്വത്ത ിൽ സ്പോർട്സ് മെഡിസിൻ വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു. സ്പോർട്സ് മെഡിസിനിലും വ്യായാമശാസ ്ത്രമേഖലയിലും 2020ഒാടെ അന്താരാഷ്ട്ര തലത്തിൽ ആസ്പറ്ററിനെ ആഗോളതലത്തിലെ മുൻനിരക്കാരാക്കുകയാണ് ലക്ഷ്യം. മേയ ് മൂന്ന് മുതൽ അഞ്ചുവരെ ആസ്പെയർ അക്കാദമിയിലാണ് സമ്മേളനം. ww.aspetar.com/events.aspx ഇൗ ലിങ്കിൽ കയറി രജിസ്ഷ്രേൻ നടത്താം. ഫോൺ: +97455543390. പ്രാദേശികതലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള ഇൗ രംഗത്തെ വിദഗ്ധർ പെങ്കടുക്കും. ആരോഗ്യമേഖലയിലെ അംഗീകൃത ആളുകൾക്കാണ് പെങ്കടുക്കാൻ അവസരം.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റ്, ഫിസിയോതെറാപിസ്റ്റുകൾ, പോഷകാഹാരമേഖലയിൽ പ്രവർത്തിക്കുന്നവർ, കാൽപാദവുമായി ബന്ധപ്പെട്ട ചികിൽസ നടത്തുന്നവർ എന്നിവരാണ് ഇൗ ഗണത്തിൽപെടുക. കായികമേഖലയിൽ ഗവേഷണം നടത്തുന്നവർ, കായികശാസ്ത്രജ്ഞർ, പരിശീലകർ എന്നിവർക്കും സമ്മേളനത്തിൽ പെങ്കടുക്കാം. ട്രാക്ക് ആൻറ് ഫീൽഡിലുള്ള അത്ലറ്റുകൾ അടക്കമുള്ള 500 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്പറ്റർ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറും ചെയർപേഴ്സണുമായ ഡോ. പോൾ ഡിജ്ക്സ്ട്ര പറഞ്ഞു. ഇത്തരത്തിൽ ആദ്യമായാണ് ഒരു സമ്മേളനം ഖത്തറിൽ സംഘടിപ്പിക്കുന്നത്. ഇൗ വർഷം ദോഹയിൽ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുകയാണ്. സെപ്റ്റംബർ^ഒക്ടോബർ മാസങ്ങളിലാണിത്. ദോഹ ഡയമണ്ട് ലീഗും ഇവിടെ നടക്കാൻ പോകുകയാണ്. ഇതിനാൽ ഇത്തരമൊരു സമ്മേളനം എന്തുകൊണ്ടും പ്രധാനപ്പെട്ടതാണ്. കായികമേഖലയിലെ വിവിധ കാര്യങ്ങൾ സമ്മേളനം ചർച്ചചെയ്യും. പ്രായോഗിക പരിശീലനങ്ങളും ക്ലാസുകളും ഉണ്ടാകും.
മൽസരങ്ങളിലെ പ്രകടനം, പരിശീലനം, പ്രത്യേക കാലാവസ്ഥയിൽ കായികതാരങ്ങൾക്ക് അനുഭവെപ്പടുന്ന ശരീരവേദന, പൊതുവായ പരിക്കുകളും രോഗങ്ങളും, പിൻതുടയിലെ ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, എല്ലുമായി ബന്ധപ്പെട്ട പരിക്കുകൾ തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക ക്ലാസുകൾ ഉണ്ടാകും. യാത്രാവേളകളിൽ കായിക താരങ്ങൾ എടുക്കേണ്ട മുൻകരുതലുകൾ, പോഷകാഹാരം എന്നിവ സംബന്ധിച്ചും വിദഗ്ധർ ക്ലാസെടുക്കും. ഇതിന് പുറമേ 16 മറ്റ് പ്രായോഗിക സെഷനുകളിലും സമ്മേളനപ്രതിനിധികൾക്ക് പെങ്കടുക്കാൻ അവസരമുണ്ടാകും. ആസ്പറ്റർ സ്പോർട്സ് സർജറി ട്രെയ്നിങ് സെൻററിലെ ക്ലിനിക്കൽ അനാട്ടമി ക്ലാസുകളിലും പെങ്കടുക്കാം. ലോകോത്തര കായിക ചികിൽസ, സൗകര്യങ്ങൾ, ശിൽപശാലകൾ, പ്രായോഗിക പരിശീലനം തുടങ്ങിയവയിൽ പെങ്കടുക്കാനുള്ള അസുലഭ അവസരമാണ് ആസ്പറ്റർ സമ്മേളനമെന്ന് ബന്ധെപ്പട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
