ദോഹ: 2022ൽ ദോഹയിൽ നടക്കുന്ന ലോകകപ്പ് മുൻ ലോകകപ്പുകളിൽ നിന്ന് വ്യത്യസ്തമായിരി ക്കുമെന്ന് പ്രമുഖ പരിശീലകൻ ജോസ് മൊറീന്യോ. അത്ഭുതകരമായ രീതിയിലാണ് ഖത്തർ ഒരുങ്ങുന്നത് . ലോകകപ്പ് സുപ്രീം കമ്മിറ്റി കേന്ദ്ര ആസ്ഥാനം സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ടീമുകളുടെ പരിശീലനത്തിനുള്ള സൗകര്യം, സുരക്ഷാസംവിധാനങ്ങൾ, പരിശീലനത്തിനും സ്റ്റേഡിയത്തിനും ഇടയിലുള്ള ദൂരം, സന്ദർശകരും കളിക്കാരും തമ്മിലുളള കൃത്യമായ അകലം എന്നിവയിൽ സൂക്ഷ്മമായ വിശകലനം നടത്തിയതിന് ശേഷമാണ് ഖത്തറിലെ സംവിധാനങ്ങൾ എന്നത് ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.
റഷ്യൻ ലോകകപ്പിൽ ചില സൂക്ഷ്മതക്കുറവ് ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. നവംബറിലും ഡിസംബറിലും മിതമായ കാലാവസ്ഥയാകുമെന്നതിനാൽ തന്നെ മുൻകാലത്ത് നടന്ന ലോകകപ്പിനേക്കാൾ കാലാവസ്ഥയിലും ദോഹ ലോകകപ്പ് പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2019 5:16 AM GMT Updated On
date_range 2019-06-22T21:59:59+05:302022 ലോകകപ്പ് ഒരുക്കം അത്ഭുതകരം -മൊറീന്യോ
text_fieldsNext Story