ദോഹ: മൂന്നാമത് ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവം വൻവിജയം. 35 ദിവസം നീണ്ട ആഘോഷങ്ങള്‍ നൂറുകണക്ക ിന് ആളുകളാണ് സന്ദർശിച്ചത്. നിരവധി പരിപാടികളാണ് ഇതോടനുബന്ധിച്ച് നടന്നത്. ഇന്ത്യാ^ഖത്തർ സാംസ്കാരിക വർഷം ആയതിനാൽ നിരവധി ഇന്ത്യൻ സംഗീതജ്ഞരും ഫാഷൻ മേഖലയിലെ പ്രശസ്തരും മേളയിൽ പെങ്കടുക്കാൻ എത്തിയിരുന്നു. ഡിസംബര്‍ പതിനഞ്ചിനായിരുന്നു തുടക്കം. ദോഹ എക്സിബിഷന് ആൻറ് കണ്വന്ഷന് സെൻററില്‍ ഡിസൈന്‍ ഡിസ്ട്രിക് എന്ന പേരില്‍ പ്രത്യേക ഹബ്ബ് തന്നെ ഒരുക്കിയിരുന്നു. ഫാഷന്‍ ഷോകളായിരുന്നു ഇവിടത്തെ മുഖ്യ ആകര്‍ഷണം. ഇന്ത്യയില്‍ നിന്നുള്ള അഞ്ച് പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാര്‍ ഫാഷന്‍ ഷോ അവതരിപ്പിച്ചു.
രാജ്യത്തെ ചെറുകിട വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ്, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, എന്നിവ ഉള്‍പ്പെടെയുള്ളവക്ക് വിലക്കുറവ് ഉണ്ടായിരുന്നു. 14 മാളുകളും 50ലധികം ഹോട്ടലുകളും ആഘോഷങ്ങളില്‍ പങ്കാളികളായി. ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ ആഡംബര ഹാളില്‍ ഗ്രാന്‍ഡ് ഫിനാലെയോടെയായിരുന്നു സമാപനം. മെഗാ റാഫിള്ഡ്രോയും നടന്നു. ഖത്തരി ഗായിക അയിഷ അസിയാനിയുടെ സംഗീതപ്രകടനം വ്യത്യസ്തമായി. പ്രമുഖ അമേരിക്കന്‍ പോപ്പ്റോക്ക് സംഗീതകാരന്മാര് അവതരിപ്പിച്ച ബാസി ബോയ്സ് അവന്യു ഷോക്കും യുവ ബോളിവുഡ് ഗായകന് അരിജിത് സിങിെൻറ സംഗീത ഷോക്കും വൻൈകയടി ലഭിച്ചു. സന്ദര്‍ശകര്‍ക്കും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വേറിട്ടതും നൂതനവുമായ അനുഭവമാണ് നൽകിയതെന്ന് ദേശീയ ടൂറിസം കൗണ്‍സിലിെൻറ മഷാല്‍ ഷഹ്ബിക് പറഞ്ഞു.