Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​റ​ബ്​...

അ​റ​ബ്​ വി​ക​സ​നത്തിനായി ബെ​യ്​​റൂ​ത്ത്​ സ​മ്മേ​ള​നം

text_fields
bookmark_border
അ​റ​ബ്​ വി​ക​സ​നത്തിനായി  ബെ​യ്​​റൂ​ത്ത്​ സ​മ്മേ​ള​നം
cancel

ദോ​ഹ: ലെ​ബ​നാ​ൻ ത​ല​സ്​​ഥാ​ന​മാ​യ ബെ​യ്​​റൂ​ത്തി​ൽ ന​ട​ന്ന നാ​ലാ​മ​ത്​ അ​റ​ബ്​ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക വി​ക​സ​ന സ​മ്മേ​ള​ന​ത്തി​ൽ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി പ​െ​ങ്ക​ടു​ത്തു. സ​മ്മേ​ള​ന​ത്തി​െ​ൻ ​റ ഉ​ദ്​ ഘാ​ട​ന​ച​ട​ങ്ങി​ലാ​ണ്​ അ​മീ​റും ഉ​ന്ന​ത​ത​ല സം​ഘ​വും പ​െ​ങ്ക​ടു​ത്ത​ത്. ലെ​ബ​നാ​ൻ പ്ര​സി​ഡ​ൻ​റ്​ ജ​ന​റ​ൽ മൈ​ക്ക​ൽ അ​ഒാ​ണു​മാ​യി അ​മീ​ർ ശൈ​ഖ്​ ത​മീം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​െ​ൻ​റ വി​വി​ധ അ​ജ​ണ്ട​ക​ൾ ഇ​രു​രാ​ഷ്​ ട്ര​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്​​തു. ര​ണ്ട്​ സ​ഹോ​ദ​ര​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും വി​ഷ​യ​മാ​യി. സ​ഹ​ക​ര​ണം കു​ടു​ത​ൽ വി​ശാ​ല​മാ​ക്കും. മേ​ഖ​ലാ അ​ന്താ​രാ​ഷ്​​ട്ര ത​ല​ങ്ങ​ളി​ലെ സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു. അ​മീ​റി​െ​ൻ​റ കൂ​ടെ​യു​ള്ള ഉ​ന്ന​ത സം​ഘ​വും പ​െ​ങ്ക​ടു​ത്തു. വി​വി​ധ ലെ​ബ​നാ​ൻ മ​ന്ത്രി​മാ​രും ഉ​ണ്ടാ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ന്​ ശേ​ഷം മ​ട​ങ്ങി​യ അ​മീ​റി​നും ഉ​ന്ന​ത​ത​ല സം​ഘ​ത്തി​നും റ​ഫി​ക്​ ഹ​രീ​രി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ലെ​ബ​നാ​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ വ​കു​പ്പ്​ മ​ന്ത്രി പീ​രേ റ​ഫൗ​ളും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും അ​മീ​റി​നെ യാ​ത്ര​യാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. ലെ​ബ​നാ​നി​ൽ ല​ഭി​ച്ച വ​ര​വേ​ൽ​പ്പി​നും സ്വാ​ഗ​ത​ത്തി​നും അ​മീ​ർ ശൈ​ഖ്​ ത​മീം ലെ​ബ​നാ​ൻ പ്ര​സി​ഡ​ൻ​റി​ന്​ ന​ന്ദി അ​റി​യി​ച്ചു.

അ​റ​ബ്​ ജ​ന​ങ്ങ​ളു​ടെ പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​ള​ർ​ച്ച നേ​ടു​ന്ന​തി​നും ഉ​പ​ക​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ ബെ​യ്​​റൂ​ത്ത്​ സ​മ്മേ​ള​ന​ത്തി​ന്​ ക​ഴി​യ​െ​ട്ട​യെ​ന്ന്​ അ​മീ​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ലെ​ബ​നാ​ൻ ജ​ന​ത​ക്ക്​ എ​ല്ലാ​വി​ധ ആ​യു​രാ​രോ​ഗ്യ​സൗ​ഖ്യ​ങ്ങ​ളും അ​മീ​ർ ആ​ശം​സി​ച്ചു. ലെ​ബ​നാ​നി​ൽ​നി​ന്ന്​ ഞാ​യ​റാ​ഴ്​​ച ത​ന്നെ അ​മീ​ർ ദോ​ഹ​യി​ലേ​ക്ക്​ മ​ട​ങ്ങി.രാ​ഷ്​​ട്രീ​യ​കാ​ര​ണ​ങ്ങ​ളാ​ൽ അ​റ​ബ്​​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ വി​ട​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി​റി​യ​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ​യും കാ​ര്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്​​ത​ത്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളി​ൽ കു​റ​ച്ചു​പേ​ർ മാ​ത്ര​മേ സ​മ്മേ​ള​ന​ത്തി​ന്​ എ​ത്തി​യി​രു​ന്നു​ള്ളൂ. 20 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​െ​ങ്ക​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ 29 ഇ​ന അ​ജ​ണ്ട​യി​ൽ സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യും തീ​രു​മാ​ന​ങ്ങ​ളും എ​ടു​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. സ്വ​ത​ന്ത്ര അ​റ​ബ്​ വ്യാ​പാ​ര മേ​ഖ​ല സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തി​യി​രു​ന്ന​ത്. ലെ​ബ​നാ​നി​ലേ​ക്കു​ള്ള സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ വ​ര​വു​ണ്ടാ​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​ശ്​​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും ക​രു​തി​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന്​​ ഫ​ല​സ്​ തീ​ൻ, സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​്​ ലെ​ബ​നാ​ൻ അ​ഭ​യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത്​ സൃ​ഷ്​​ടി​ക്കു​ന്ന സാ​മ്പ​ത്തി​ക–​രാ​ഷ്​്ട്രീ​യ പ്ര​ശ്​​ന​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു ലെ​ബ​നാ​നി​ൽ സ​മ്മേ​ള​നം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story