Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപു​തു​സേ​വ​ന​ങ്ങ​ൾ; ...

പു​തു​സേ​വ​ന​ങ്ങ​ൾ; ഗ​താ​ഗ​ത–​വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്​ പു​തി​യ ആ​പ്പ്​

text_fields
bookmark_border
പു​തു​സേ​വ​ന​ങ്ങ​ൾ;  ഗ​താ​ഗ​ത–​വാ​ർ​ത്താ​വി​നി​മ​യ  മ​ന്ത്രാ​ല​യ​ത്തി​ന്​ പു​തി​യ ആ​പ്പ്​
cancel

ദോ​ഹ: വ​കു​പ്പ്​ ന​ൽ​കു​ന്ന വി​വി​ധ ​ഇ ​സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നും ഇ ​സേ​വ ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ജ​ന​ങ്ങ​ൾ​ക്ക്​ എ​ത്തി​ക്കാ​നു​മാ​യി ഗ​താ​ഗ​ത​വാ​ർ​ത ്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പു​തി​യ മൊ​ബൈ​ൽ ആ​പ്പ്​ പു​റ​ത്തി​റ​ക്കി. സ​മു​ദ്ര​യാ​ത്ര സം​ബ​ന്ധി​ച്ച 25പു​ തി​യ സേ​വ​ന​ങ്ങ​ൾ കൂ​ടി മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ ഇ ​സേ​വ​ന​ങ്ങ​ളി​ൽ ഇ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ആ​പ്പ്​ പ്ര​കാ​ശ​ന​വേ​ള​യി​ൽ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​പ്പി​ൾ, ആ​ൻ​ഡ്രോ​യ്​​ഡ്​ സ്​​റ്റോ​റു​ക​ളി​ൽ പു​തി​യ ആ​പ്പ്​ ല​ഭ്യ​മാ​ണ്. മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ പു​തി​യ വാ​ർ​ത്ത​ക​ളും അ​റി​യി​പ്പു​ക​ളു​മ​ട​ക്കം ഇ​തി​ൽ ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ ഒാ​ഫി​സി​ൽ എ​ത്താ​െ​ത ത​ന്നെ 24 മ​ണി​ക്കൂ​റും ആ​പ്പ്​ ഉ​പ​യോ​ഗി​ച്ച്​ കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നാ​കും. ​ൈസ​ബ​ർ സു​ര​ക്ഷ പൂ​ർ​ണ​മാ​യും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടാ​ണ്​ ആ​പ്പ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഖ​ത്ത​ർ ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റ​സ്​​പോ​ൺ​സ്​ ടീം (​ക്യു–​സി.​ഇ.​ആ​ർ.​ടി) ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​ട്ടു​മു​ണ്ട്.

ചെ​റു​തും വ​ലു​തു​മാ​യ ബോ​ട്ടു​ക​ളു​ടെ ഉ​ട​മ​സ്​​ഥാ​വ​കാ​ശം മാ​റ്റ​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്ക​ൽ, സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ പു​തി​യ ആ​പ്പ്​ വ​ഴി ല​ഭ്യ​മാ​കും. ചെ​റു​തും വ​ലു​തു​മാ​യ ക​പ്പ​ലു​ക​ൾ​ക്കും ബോ​ട്ടു​ക​ൾ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന സേ​വ​ന​ങ്ങ​ള​ട​ക്കം ഇ​തി​ൽ ഉ​ണ്ട്. സ​ർ​ക്കാ​റി​െ​ൻ​റ സേ​വ​ന​ങ്ങ​ൾ എ​ല്ലാം ഡി​ജി​റ്റ​ൽ വ​ത്​​ക​രി​ക്കു​ക​യെ​ന്ന ‘ഖ​ത്ത​ർ ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ൻ​റ്​ 2020’ പ​ദ്ധ​തി​യു​െ​ട ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ആ​പ്പ്​ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ന്താ​രാ​ഷ്​​ട്ര കാ​ര്യ ഡ​യ​റ​ക്​​ട​റും പ​ബ്ലി​ക്​​റി​ലേ​ഷ​ൻ​സ്​ –വാ​ർ​ത്താ​വി​നി​മ​യ കാ​ര്യ​ങ്ങ​ളു​െ​ട ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നു​മാ​യ നൂ​ർ ഷ​ഹ്​​ദാ​ദ്​ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കും. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ആ​ർ​ക്കു​മു​ന്നി​ലും എ​പ്പോ​ഴും തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റും സൗ​ക​ര്യ​പ്ര​ദ​മാ​യി ത​പാ​ലി​ൽ ല​ഭ്യ​മാ​ക്കാ​നാ​യി ക്യു ​പോ​സ്​​റ്റു​മാ​യി മ​ന്ത്രാ​ല​യം ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story