Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചോ​ക്ലേ​റ്റിൽ...

ചോ​ക്ലേ​റ്റിൽ അലിയാം...

text_fields
bookmark_border
ചോ​ക്ലേ​റ്റിൽ അലിയാം...
cancel

ദോ​ഹ: വൈ​വി​ധ്യ​മാ​ര്‍ന്ന ചോ​ക്ലേ​റ്റ് രു​ചി​ക​ള്‍ അ​നു​ഭ​വി​ക്കാം, സ്വ​ന്ത​മാ​ക്കാ​ം. അതിനായി ഒരു മേള തന് നെ ഒരുങ്ങുന്നു. ര​ണ്ടാ​മ​ത് ചോ​ക്ലേ​റ്റ്, കോ​ഫി ആ​ൻറ്​ ടീ ​എ​ക്സ്പോ ജ​നു​വ​രി 31 മു​ത​ല്‍ ഫെ​ബ്രു​വ​രി ഒ​മ്പത്​ വ​രെ ഹോ​ട്ട​ല്‍ പാ​ര്‍ക്ക് ഷെ​റാ​ട്ട​ണി​ല്‍ ന​ട​ക്കും. വൈ​വി​ധ്യ​മാ​ര്‍ന്ന ചോ​ക്ലേ​റ്റ്, ടീ, ​കോ​ഫി​ക​ളാ​യി​രി​ക്കും മേളയുടെ മു​ഖ്യ ആ​ക​ര്‍ഷ​ണം. ഫോ​ര്‍ ആ​ൻറ്​ വ​ണ്‍ ഏ​ജ​ന്‍സി​യാ​ണ് എ​ക്സ്പോ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ത്തു​ദി​വ​സ​ത്തെ മേളയിൽ പ്ര​മു​ഖ പ്ര​ദ​ര്‍ശ​ക​രു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും. പ്ര​ദ​ര്‍ശ​ക​ര്‍, ചോ​ക്ലേ​റ്റ​റീ​സ്, വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍, പു​തി​യ വ്യ​വ​സാ​യ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും തേ​ടു​ന്ന​വ​ര്‍ എ​ന്നി​വ​രെ ഒ​രു​കു​ട​ക്കീ​ഴി​ല്‍ ഒ​ന്നി​പ്പി​ക്കു​ന്ന​താ​ണ് ചോ​ക്ലേ​റ്റ് എ​ക്സ്പോ. ചോ​ക്ലേ​റ്റ്, കോ​ഫി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം, മേ​ഖ​ലാ, രാ​ജ്യാ​ന്ത​ര നി​ര്‍മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും ല​ഭ്യ​മാ​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍, ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദ​ര്‍ശ​ന​വും ഇ​തി​​​​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ അ​വ​ത​ര​ണ​വും ഉ​ണ്ടാ​കും. ബെ​ദാ​യ സെ​ൻറ​റി​ല്‍ നി​ന്നു​ള്ള വ്യ​വ​സാ​യ സം​രം​ഭ​ക​രും പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ പ​ങ്കു​ചേ​രും. ഖ​ത്ത​ര്‍ ഡെ​വ​ല​പ്മെ​ൻറ്​ ബാ​ങ്കി​​​​െൻറ​യും സി​ലാ​ടെ​കി​​​​െൻറ​യും സം​യു​ക്ത സം​രം​ഭ​മാ​യ ബെ​ദാ​യ സെ​ൻററി​​​െൻറ സ​ജീ​വ​പ​ങ്കാാ​ളി​ത്ത​മു​ണ്ടാ​കും. ഏ​റ്റ​വും മി​ക​ച്ച ബ്രാ​ന്‍ഡു​ക​ളും പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും. ക​ഴി​ഞ്ഞ​വ​ര്‍ഷ​വും ബെ​ദാ​യ ഫെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ദു​ഖാ​ന്‍ ബെ​ദാ​യ​യും ഇ​ത്ത​വ​ണ പ​ങ്കെ​ടു​ക്കും. കു​ടും​ബ​ങ്ങ​ള്‍ക്കാ​യി പ്ര​ത്യേ​ക സോ​ണ്‍ സ​ജ്ജ​മാ​ക്കും. കു​ടും​ബ​ങ്ങ​ള്‍ക്ക് ആ​സ്വ​ദി​ക്കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​വി​ടെ ക്ര​മീ​ക​രി​ക്കും. ഓ​രോ രാ​ജ്യ​ങ്ങ​ളു​ടേ​യും ഏ​റ്റ​വും മി​ക​ച്ച ചാ​യ​ക്കൂ​ട്ടു​ക​ളും കാ​പ്പി​യും വി​വി​ധ ഇ​ന​ത്തി​ലും രു​ചി​യി​ലു​മു​ള്ള ചോ​ക്ലേ​റ്റു​ക​ളും അ​നു​ഭ​വി​ച്ച​റി​യു​ന്ന​തി​നു​ള്ള മികച്ച അ​വ​സ​രമാണ്​ മേള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story