Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ മൊ​ബൈ​ൽ ഉ​പ​യോ​ഗം

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ മൊ​ബൈ​ൽ ഉ​പ​യോ​ഗം
cancel

ദോ​ഹ: രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ളു​ടെ മു​ഖ്യകാ​ര​ണം വാ​ഹ​നം ഒാ​ടി​ക്കു​േ​മ്പാ​ഴു​ള്ള ​െമാ​ബൈ​ൽ ഉ​പ​യോ​ഗ​മാ​ണെ​ന്ന്​ സ​ർ​വേ. ‘അൽറായ’ പത്രമാണ്​ ഇതുസംബന്ധിച്ച സർവേ നടത്തിയത്​. യു​വാ​ക്കളാ​ണ്​ കൂ ​ടു​ത​ലാ​യും അ​പ​ക​ട​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന​ത്. ഇ​തി​ന്​ പ്ര​ധാ​ന കാ​ര​ണം വാഹനം ഒാടിക്കു​േമ്പാഴുള്ള മൊ​ബ ൈ​ൽ ഉ​പ​യോ​ഗമാണ്​. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഒാ​ടി​ക്കു​ന്ന​വ​രി​ലും അ​പ​ക​ടതോ​ത്​ ഏ​റെ കൂ​ടു​ത​ലാ​ണ്. യു​വാ​ക്ക​ൾ വാ​ഹ​നം ഒാ​ടി​ക്കു​േ​മ്പാ​ൾ ട്രാ​ഫി​ക്​ നിയ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത്​ വ​ള​രെ കു​റ​വാ​ണ്. ​ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ വാ​ഹ​നം ഒാ​ടി​ക്കു​ന്ന​വ​ര​ാണ്​ കൂ​ടു​ത​ലാ​യും അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി വെ​ക്കു​ന്നത്​. അ​മി​ത വേ​ഗ​ത​യും വാ​ഹ​നം ഒാ​ടി​ക്കു​േ​മ്പാ​ഴു​ള്ള അ​ശ്ര​ദ്ധ​യും വ​ലി​യ തോ​തി​ൽ അ​പ​ക​ടം വ​രു​ത്തി വെ​ക്കു​ന്നു. ശ​ക്​​ത​മാ​യ ബോ​ധ​വ​ത്​ക​ര​ണം മാ​ത്ര​മാ​ണ്​ ഇ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഏ​ക മാ​ർ​ഗ​മെ​ന്നാ​ണ്​ സ​ർ​വേ​യി​ൽ പ​െങ്കടുത്ത 47 ശ​ത​മാ​നം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ട്രാ​ഫി​ക്​ നി​യ​മ ലം​ഘ​നം ന​ട​ത്തി​യാ​ലു​ള്ള പി​ഴ​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള അ​ഞ​്​ജ​ത വ​ലി​യ ​തോ​തി​ൽ അ​പ​ക​ടം കൂ​ട്ടാ​ൻ സ​ഹ​ായി​ക്കു​ന്നു. 68 ശ​ത​മാ​നം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ൽ മ​റ്റൊ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്​ പി​ഴ സ​ംഖ്യ വ​ർ​ധി​പ്പി​ക്കണമെന്നാണ്​.

ബോ​ധ​വ​ത്​ക​ര​ണം കൂ​ടു​ത​ൽ ശ​ക​്​ത​മാ​ക്കി​യാ​ൽ ​പൊ​തുജ​ന​ത്തി​ന്​ അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ ച​ർ​ച്ച​യ​ിൽ സം​ബ​ന്ധി​ച്ച വ​ലി​യൊ​രു ശ​ത​മാ​നം ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്രാ​യപൂ​ർ​ത്തി​യാ​കു​ന്ന​തി​ന്​ മു​മ്പുത​ന്നെ വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ച്ചാ​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ കു​ടും​ബ​ങ്ങ​ളി​ൽ പ്ര​ത്യേ​കം ബോ​ധ​വ​ത്​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്​ അ​ധി​ക​മാ​ളു​ക​ളും പ​ങ്കു​വെ​ച്ച​ത്. പ​രി​ച​യ​ക്കു​റ​വ്​ വ​ലി​യ തോ​തി​ൽ അ​പ​ക​ടം വ​ർ​ധിപ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി ലൈ​ലാ മാ​ലി​ക്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സീ​ലൈ​നി​ൽ വാ​ഹ​നം ഒാ​ടി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​കം അ​നു​മ​തി ന​ൽ​കു​ന്ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ​ക്​​ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ന്​ കീ​ഴി​ലാ​യി​രി​ക്ക​ണം ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്കേ​ണ്ട​ത്​. വാ​ഹ​നം ഒാ​ടി​ക്കു​​േ​മ്പാ​ൾ മൊ​ബൈ​ലി​ൽ ഫോ​േ​ട്ടാ​യെ​ടു​ക്കു​ക, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങിയവ ഡ്രൈ​വിം​ഗി​ൽ നി​ന്ന്​ ശ്ര​ദ്ധതി​രി​ക്കു​ന്ന പ്രാധാന കാര്യങ്ങളാണെന്ന്​ ആ​യി​ഷ അ​ൽ​ഉ​ബൈ​ദി​ലി അ​ഭി​​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story