Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയുവ ഡോക്​ടർമാർക്ക്​...

യുവ ഡോക്​ടർമാർക്ക്​ ആതുരശുശ്രൂഷാരംഗത്തെ ആദ്യചുവട്

text_fields
bookmark_border
യുവ ഡോക്​ടർമാർക്ക്​ ആതുരശുശ്രൂഷാരംഗത്തെ ആദ്യചുവട്
cancel

ഖത്തർ യൂനിവേഴ്​സിറ്റി കോളജ്​ ഒാഫ്​ മെഡിസിനിലെ ആ​ദ്യ ബാ​ച്ച് ഡോ​ക്ട​ര്‍മാ​ര്‍ 2021ൽ പു​റ​ത്തി​റ​ങ്ങു​ം •46ൽ 19 പ േ​ര്‍ ഖ​ത്ത​രികൾ
ദോഹ: യുവഡോക്​ടർമാർ കർമരംഗത്തേക്ക്​. ഖത്തർ യൂനിവേഴ്​സിറ്റിയുടെ കോളജ്​ ഒാഫ്​ മെഡിസിനിൽ (ക ്യു.യു.സി.എം.ഇ.ഡി) നിന്ന്​ പഠനം പൂർത്തിയാക്കിയ ഡോക്​ടർമാരാണ്​ ആതുരശുശ്രൂഷാരംഗത്തേക്കുള്ള ആദ്യചുവട്​ വെക്കുന ്നത്​. നാലാംവർഷ മെഡിക്കൽ വിദ്യാർഥികളായ 46പേർ 14 ആഴ്​ച നീളുന്ന പ​രി​ശീ​ല​ന​ത്തി​​​​െൻറ ഭാ​ഗ​മാ​യി ഹ​മ​ദ് മെ​ഡി​ ക്ക​ല്‍ കോ​ര്‍പ്പ​റേ​ഷ​​​​െൻറ (​എ​ച്ച്എം​സി)​ കീ​ഴി​ലു​ള്ള ആ​ശുപ​ത്രി​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കാൻ തുടങ്ങി.
അ​ല്‍ഖോ​ര്‍, അ​ല്‍വ​ഖ്റ ആ​ശുപ​ത്രി​ക​ളി​ലാ​ണ്​ ക്ലർക്ക്​ഷിപ്പ്​ എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ പരിശീലനം തുടങ്ങിയത്​. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

46പേ​രി​ല്‍ 19 പേ​ര്‍ ഖ​ത്ത​രി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​ക​ളാ​ണ്. കോ​ള​ജ് ഓ​ഫ് മെ​ഡി​സി​നി​ലെ ആ​ദ്യ ബാ​ച്ചി​ല്‍പ്പെ​ട്ട​വ​രാ​ണ് ഇ​വ​ര്‍. ര​ണ്ടാം​വ​ര്‍ഷ​വും മൂ​ന്നാം​വ​ര്‍ഷ​വും പൂ​ര്‍ത്തി​യാ​ക്കി​യ​പ്പോ​ഴാണ്​ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പി​എ​ച്ച്സി​സി ഹെ​ല്‍ത്ത്സെ​ൻററു​ക​ളി​ല്‍ ആ​ഴ്ച​ക​ള്‍ നീ​ണ്ട വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭ്യ​മാ​കുന്നത്​. ആ​ദ്യ ബാ​ച്ചി​ലെ ഈ ​വി​ദ്യാ​ര്‍ഥി​ക​ള്‍ ക​ഴി​ഞ്ഞ മൂ​ന്ന​ര​വ​ര്‍ഷം ക്ലാ​സ്റൂ​മു​ക​ളി​ലും ലാ​ബു​ക​ളി​ലു​മാ​ണ് ചെ​ല​വി​ട്ട​ത്. പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​​​​െൻറ​യും തു​ട​ര്‍പ​ഠ​ന​ത്തി​​​​െൻറ​യും ഭാ​ഗ​മാ​യാ​ണ് ആ​ശുപ​ത്രി​ക​ളി​ല്‍ പ​രി​ശീ​ല​നം. വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക്ലി​നി​ക്ക​ല്‍ റൊ​ട്ടേ​ഷ​ന്‍ പ​ഠ​ന​ത്തി​​​​െൻറ നാ​ല്, അ​ഞ്ച്, ആ​റ് വ​ര്‍ഷ​ങ്ങ​ളി​ലും തു​ട​രും. സ​ര്‍ജ​റി, ഇ​​േൻറ​ണ​ല്‍ മെ​ഡി​സി​ന്‍, പീ​ഡി​യാ​ട്രി​ക്സ്, സൈ​ക്യാ​ട്രി, മാ​ന​സി​കാ​രോ​ഗ്യം, മ​റ്റു സ്പെ​ഷ്യാ​ലി​റ്റി​ക​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം മി​ക​ച്ച അ​നു​ഭ​വ​സ​മ്പ​ത്തും പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​ന​വും ആ​ർജിക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

രോ​ഗി​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം, ഇ​ട​പെ​ട​ലു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ സു​പ്ര​ധാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ളും പ​രി​ച​സ​മ്പ​ത്തും ഇതിലൂടെ ല​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ര്‍ യൂ​ണി​വേ​ഴ്സി​റ്റി ക്ലി​നി​ക്ക​ല്‍ അ​ഫ​യേ​ഴ്സ് അ​സോ​സി​യേ​റ്റ് ഡീ​നും എ​ച്ച്എം​സി മെ​ഡി​ക്ക​ല്‍ എ​ജ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​റും ഡെ​പ്യൂ​ട്ടി ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​മാ​യ ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ല്‍ഖാ​ല്‍ പ​റ​ഞ്ഞു. കോ​ള​ജ് ഓ​ഫ് മെ​ഡി​സി​​​​െൻറ ആ​റു വ​ര്‍ഷ​ത്തെ എം​ഡി പ്രോ​ഗ്രാ​മി​ല്‍ 160 ഖ​ത്ത​രി വി​ദ്യാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പ​ടെ 310 വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ടെ​ന്ന് കോ​ള​ജ് ഡീ​ന്‍ പ്ര​ഫ. ഈ​ഗ​ണ്‍ ടോ​ഫ്റ്റ് പ​റ​ഞ്ഞു. 2021ലാ​ണ് കോ​ള​ജി​ല്‍ നി​ന്ന്​ ആ​ദ്യ ബാ​ച്ച് ഡോ​ക്ട​ര്‍മാ​ര്‍ പു​റ​ത്തി​റ​ങ്ങു​ക. ഡോ​ക്ട​ര്‍മാ​രു​ടെ വ​ര്‍ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽഥാ​നി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം 2014ലാ​ണ് ഖ​ത്ത​ര്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ കോ​ളേ​ജ് ഓ​ഫ് മെ​ഡി​സി​ന്‍ തു​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story