നിറഞ്ഞ സദസിൽ സംഗീത വിദ്യാർഥികൾ അരങ്ങേറി
text_fieldsദോഹ: സ്കിൽസ് ഡെവലപ്മെൻറ് സെൻററിലെ ശാസ്ത്രീയ നൃത്ത^സംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റ ം ‘സ്വരലയം’ വ്യത്യസ്തമായി. 175 ഓളം കുട്ടികൾ അരങ്ങേറി. നർത്തകിയും ചലച്ചിത്ര താരവുമായ രചന നാരായണൻ കുട്ടിയായിരുന്നു മുഖ്യാതിഥി. ലെഫ്റ്റനൻറ് ഫദൽ നാസ്സർ അൽ സാദി (ഹെഡ് ഓഫ് കമ്മ്യൂണിറ്റി പോലീസ് സൗത്ത് സെക്യൂരിറ്റി ഡിപ്പാർട്മെൻറ്), ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലാഹ് ആൽഥാനി (ഹെഡ് ഓഫ് ഇേൻറർണൽ ട്രെയിനിങ് ജുവനൈൽ പോലീസ് ഡിപ്പാർട്മെൻറ്), ഫൈസൽ ഹുദവി (കമ്മ്യൂണിറ്റി റീച് ഔട്ട് ഓഫീസ് കോർഡിനേറ്റർ) തുടങ്ങഇയവർ പെങ്കടുത്തു. ഐ സി ബി എഫ് പ്രസിഡൻറും എസ് ഡി സി മാനേജിങ്ങ് ഡിറക്ടറുമായ പി എൻ ബാബുരാജൻ, ഡയറക്ടർമാരായ പി വിജയകുമാർ, എ കെ ജലീൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
