Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ദ്യാ​ർ​ഥി​ക​ൾക്ക്​...

വി​ദ്യാ​ർ​ഥി​ക​ൾക്ക്​ നീതിനിഷേധം: യു.എൻ അന്വേഷിക്കുന്നു

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ൾക്ക്​ നീതിനിഷേധം:  യു.എൻ അന്വേഷിക്കുന്നു
cancel

ദോ​ഹ: ഉപരോധരാജ്യങ്ങളിലുള്ള ഖ​ത്ത​രികളായ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അവകാശങ്ങൾ നിഷേധിക്കുന്ന സംഭവത്തിൽ യു.എൻ. അന്വേഷണം നടത്തുന്നുണ്ടെന്ന്​ യു.​എ​ന്നി​ലെ വി​ദ്യാ​ഭ്യാ​സ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക വ​കു​പ്പ്​ പ ്ര​തി​നി​ധി ഡോ. കൗബോ ബോലി ബറി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന സ​മീ​പ​ നം ഗു​ര​ുത​ര​മാ​യ നീ​തി നി​ഷേ​ധ​മാ​ണ്​. ഖ​ത്തരി വി​ദ്യാ​ർ​ത്ഥി​ക​ൾ നേ​രി​ടു​ന്ന നീ​തി നി​ഷേ​ധ​ത്തെ സം​ബ​ന്ധി​ച്ച്​ പ​ഠി​ക്കു​ന്ന​തി​ന്​ നേ​രി​ട്ട്​ ഖ​ത്ത​റി​ലെ​ത്തി വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി സം​സാ​രി​ച്ച​താ​യി അ​വ​ർ വ്യ​ക്​​ത​മാ​ക്കി. ഗുരുതരമായ നീതിനി​ഷേ​ധ​മാ​ണ്​ ഉപരോധരാ​ജ്യ​ങ്ങ​ൾ ഖ​ത്ത​രീവി​ദ്യാ​ർ​ത്ഥി​ക​ളോട്​ ചെയ്യുന്നത്​. ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ്​ ന​ൽ​കു​ന്ന​ത്. ​​െഎ​ക്യരാ​ഷ്​​ട്ര സ​ഭ​യി​ൽ വി​ദ്യ​ാഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ്​ ഡോ. കൗബോ ബോലി ബറിക്ക്​. ​അം​ഗ രാ​ജ്യ​ങ്ങ​ളി​ലെ മ​നു​ഷ്യാ​വ​കാ​ശ ല​ഘ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള സു​പ്ര​ധാ​ന ച​ർ​ച്ച​ക​ൾ ഇൗ ​സ​മി​തി​യി​ലും ന​ട​ക്കു​ന്നുണ്ട്​. വി​ദ്യ​ാഭ്യാ​സ നി​ഷേ​ധം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​ൽ പെ​ടു​ന്ന കാ​ര്യ​മാ​ണ്.

അ​തിനാൽ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​കു​ന്ന ഏ​ത്​ നീതിനി​ഷേ​ധ​വും ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മ​ായി കാ​ണു​മെ​ന്നും അ​വ​ർ പറഞ്ഞു.
ഖത്തറിന്​ മേൽ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നുണ്ടായ മനുഷ്യാവകാശലംഘനങ്ങൾ​െക്കതിരെ യു.എന്നി​​​​െൻറ പരമോന്നത കോടതിയിൽ ഖത്തർ നൽകിയ കേസിനെ തുടർന്നാണ്​ ഇൗ നടപടികൾ. കേസിൽ ഖത്തറിന്​ അനുകൂലമായ ഇടക്കാല ഉത്തരവ്​ നേരത്തേ കിട്ടിയിരുന്നു. കഴിഞ്ഞ ജൂണിലാണ്​ യു.എന്നി​​​​െൻറ ഹേഗിലെ അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ ഖത്തർ യു.എ.ഇക്കെതി​െര പരാതി നൽകിയത്​. അവിടെ കഴിയുന്ന തങ്ങളുടെ പൗരൻമാർ കടുത്ത മനുഷ്യാവകാശലംഘനങ്ങൾക്ക്​ ഇരയാകുന്നുവെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യ​െപ്പട്ടാണ്​ ഖത്തർ പരാതി നൽകിയത്​.
യു.എ.ഇയിൽ ഉള്ള ഖത്തരി കുടുംബങ്ങൾക്ക്​ പരസ്​പരം കാണാനും കുടുംബബന്ധം പൂർവസ്​ഥിതിയിലാക്കാനുമുള്ള അവസരം ഒരുക്കണമെന്നും ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ്​ കോടതി ജഡ്​ജി ഇടക്കാല ഉത്തരവിൽ പറയുന്നത്​.

ഉപരോധം ഏർ​പ്പെടുത്തിയ ബഹ്​റൈൻ, യു.എ.ഇ, സൗദി രാജ്യങ്ങളിൽ ഖത്തറിലുള്ളവർക്ക്​ നിരവധി കുടുംബബന്ധങ്ങളുണ്ട്​. കരയും കടലും വ്യോമപാതയും അടച്ചുള്ള ഉപരോധമായതിനാൽ ഇത്തരക്കാർക്ക്​ പരസ്​പരം കാണാനും സന്ദർശനം നടത്താനോ ഉള്ള അനുമതി ഉണ്ടായിരുന്നില്ല. യു.എ.ഇയിൽ നിരവധി ഖത്തരികളാണ്​ താമസിക്കുന്നത്​. ഖത്തരി വിദ്യാർഥികൾ നേരിടുന്ന പ്രശ്​നങ്ങൾ സംബന്ധിച്ചും കോടതി ജഡ്​ജി ഉത്തരവിട്ടിരുന്നു. ഖത്തരികളായ വിദ്യാർഥികളുടെ പഠനം തുടരാൻ ആവശ്യമായ നടപടികൾ യു.എ.ഇ സ്വീകരിക്കണം. യു.എ.ഇയിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക്​ എല്ലാ പഠനസഹായങ്ങളും ആ രാജ്യം നൽകണം. പഠനം പൂർത്തിയാക്കുന്നവർക്ക്​ തടസങ്ങൾ ഇല്ലാതെ രേഖകളും സർട്ടിഫിക്കറ്റുകളും നൽകുകയും വേണം. യു.എ.ഇയിലെ നിയമസംവിധാനങ്ങൾ മറ്റാരെയും പോലെ ഖത്തരികൾക്കും ലഭ്യമാക്കണം. നീതിന്യായ അവകാശങ്ങൾ എല്ലാവർക്കും കിട്ടണമെന്നും കോടതി ജഡ്​ജി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story