ലോകത്തെ മികച്ച 100 യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ ക്യു.യു
text_fieldsദോഹ: ടൈംസ് ഹയര്‍ എജ്യൂക്കേഷെൻറ ലോകത്തെ മികച്ച 100 യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ ഖ ത്തര്‍ യൂണിവേഴ്സിറ്റി (ക്യു.യു) ഇടംനേടി. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതവിദ് യാഭ്യാസ വിലയിരുത്തല്‍ പ്രസ്ഥാനമാണ് ടൈംസ്. എമേര്‍ജിങ് ഇക്കോണമീസ് റാങ്കിങില്‍ 32ാം സ്ഥ ാനമാണ് ഖത്തറിനുള്ളത്.
അധ്യാപനം, ഗവേഷണം, ഗവേഷണ പ്രതിഫലനം, വ്യവസായ വരുമാനം, രാജ്യാന്തര വീക്ഷണം എന്നിവയെല്ലാം വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കുന്നത്. ഈ ഘടകങ്ങളിലെല്ലാം വളരെ മുന്നിലെത്താന്‍ ഖത്തർ യൂനിവേഴ്സിറ്റിക്ക് സാധിച്ചു. യൂണിവേഴ്സിറ്റി റാങ്കിങില്‍ വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഖത്തര്‍ യൂണിവേഴ്സിറ്റിക്ക് കഴിയുന്നുണ്ട്. ഖത്തറിെൻറ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആദ്യ ദേശീയ സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ പങ്ക് മനസിലാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ഗവേഷണത്തിന് തുടര്‍ന്നും പ്രാധാന്യം നല്‍കുമെന്നും ക്യുയു പ്രസിഡൻറ് ഡോ.ഹസന് അല്ദെര്ഹം പറഞ്ഞു.
വരും വര്ഷങ്ങളിലേക്കും ക്യു.യു കൃത്യമായ പദ്ധതി ആസൂത്രണം ചെയ്താണ് മുന്നോട്ടുപോകുന്നത്. ദോഹയില്‍ ക്യു.യു ആതിഥ്യം വഹിച്ച ടൈംസ് വിദ്യാഭ്യാസ സാമ്പത്തിക ഉച്ചകോടിയുടെ സമാപന ചടങ്ങിലാണ് ടൈംസ് റാങ്കിങ് പട്ടിക പുറത്തിറക്കിയത്. ഖത്തറിലെ എല്ലാ യൂണിവേഴ്സിറ്റികളെയും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയും സംബന്ധിച്ചിടത്തോളം സുപ്രധാന ഉച്ചകോടിയാണിയാണ് ഇതെന്ന് ഉന്നത വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഖാലിദ് അല്അലിയും ക്യു.യു കമ്യൂണിക്കേഷന്‍ ആൻറ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ മീഡിയ ആൻറ് പബ്ലീഷിങ് മേധാവി കുമ്മം അല്മാദീദും പറഞ്ഞു. 1977ല്‍ രൂപീകൃതമായതുമുതല്‍ അക്കാദമിക്, ഗവേഷണ മേഖലകളില്‍ മികവു പുലര്‍ത്താന്‍ യൂണിവേഴ്സിറ്റിക്കായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
