ദോഹ: പെറുവില്‍ നിന്നുള്ള മുന്തിരി ഉപയോഗിക്കുന്നതിനെതിരെ ഉപഭോക് താക്കള്‍ക്ക് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. കീടനാശിനി അവശ ിഷ്ടങ്ങളുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യതയുള്ളതിനാലാണിത്. ഇതുസംബന്ധിച്ച് രാജ്യാന്തരതലത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ പെറു മുന്തിരി കഴിക്കരുത്. ഇതുമായി ബന്ധപ്പെട്ട് അപകടസാധ്യതകള്‍ കുറക്കുന്നതിനായുള്ള നടപടികളെല്ലാം സ്വീകരിക്കു ന്നുണ്ട്.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് വിപണിയില്‍ ഇവയുടെ വിൽപന നടക്കു ന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ലബോറട്ടറി പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കുമായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. മുന്തിരി ഷിപ്പ്മെൻറുകള്‍ കണ്ടുകെട്ടുന്നതിനായി രാാജ്യത്തെ തുറമുഖങ്ങള്‍ക്ക് നോട്ടീസ് അയ ച്ചിട്ടുണ്ട്. പെറുവില്‍ നിന്നുള്ള മുന്തിരി ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അവ ഉപയോഗിക്കരുതെന്നും മന്ത്രാ ലയം നിര്‍ദേശം നല്കി.