ഖത്തർ-തുര്‍ക്കി വ്യാപാരത്തില്‍ വൻവര്‍ധന
text_fieldsദോഹ: ഖത്തർ-തുര്‍ക്കി ഉഭയകക്ഷി വ്യാപാരത്തില്‍ കഴിഞ്ഞവര്‍ഷം വൻവര്‍ധന. എല്ലാ മേഖലകളി ലും ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വികസിക്കുന്നുണ്ട്. വ്യാപാരം, വാണിജ്യം, നിക്ഷേ പം എന്നിവയിലെല്ലാം വര്‍ധനവുണ്ടാകുകയാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യമൂല്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വലിയ വളര്‍ച്ചയും പുരോഗതിയുമാണുണ്ടായത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തിെൻറ ആകെ മൂല്യം കഴിഞ്ഞവര്‍ഷം 7.28 ബില്യണ്‍ റിയാലിലേക്കെത്തി. അതായത് രണ്ടു ബില്യണ്‍ ഡോളര്‍. 2017നെ അപേക്ഷിച്ച് വ്യാപാരത്തില്‍ 54ശതമാനത്തിെൻറ വര്‍ധന. മൂന്നാമത് തുര്‍ക്കി എക്സ്പോ ഉദ്ഘാടനത്തോടനുബന്ധിച്ച് തുര്‍ക്കി ട്രഷറി വകുപ്പ് ഉപമന്ത്രി നൂറുദ്ദീന്‍ നിബാറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരത്തില്‍ 46ശതമാനത്തിെൻറ വര്‍ധനവുണ്ടായിരുന്നു. 2016നെ അപേക്ഷിച്ച് 2017ല്‍ 4.73 ബില്യണ്‍ റിയാലായിരുന്നു വ്യാപാരം. ഉഭയകക്ഷിവ്യാപാരം അഞ്ചുബില്യണ് ഡോളറിലധികമായി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതായി നിബാറ്റി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം റെക്കോര്‍ഡ് നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ തലത്തിലും വാണിജ്യ വ്യവസായ മേഖലകള്‍ തമ്മിലും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ ബന്ധവും സഹകരണവും കൂടുതല്‍ ആഴത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുര്‍ക്കിയുടെ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ വലിയ നിക്ഷേപ അവസരങ്ങളും സാാധ്യതകളുമുണ്ട്. മറ്റു പല വിപണികളേക്കാളും വിലക്കുറവാണ് തുര്‍ക്കിയില്‍. തുര്‍ക്കിയുടെ ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 2018ല്‍ 61 ശതമാനം വര്‍ധനവുണ്ടായി. 1.2 ബില്യണ്‍ ഡോളറിെൻറ കയറ്റുമതിയാണ് തുര്‍ക്കി കഴിഞ്ഞവര്‍ഷം നടത്തിയത്. ഈ വര്‍ഷം രണ്ടു മുതല്‍ മൂന്നു ബില്യണ്‍ ഡോളറിെൻറ കയറ്റുമതിയാണ് ലക്ഷ്യംവെക്കുന്നത്. ഖത്തരി, തുര്‍ക്കിഷ് സംയുക്ത മൂലധനത്തോടെ 242 തുര്‍ക്കിഷ് കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 100ശതമാനം തുര്‍ക്കിഷ് മൂലധനത്തോടെ പ്രവര്‍ത്തിക്കുന്നത് 26 കമ്പനികളാണ്. ഖത്തറിലെ തുര്‍ക്കിഷ് നിക്ഷേപം 16 ബില്യണ്‍ ഡോളറിലേക്കെത്തിയിട്ടുണ്ട്. തുര്‍ക്കിയിലെ രണ്ടാമത്തെ വലിയ വിദേശനിക്ഷേപകര്‍ ഖത്തറാണ്. കാര്‍ഷികം, ടൂറിസം, റിയല്‍എസ്റ്റേറ്റ്, ബാങ്ക് തുടങ്ങിയ മേഖലകളിലായി 20 ബില്യണ്‍ ഡോളറിെൻറ നിക്ഷേപം ഖത്തര്‍ തുര്‍ക്കിയില്‍ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
