ദോഹ: ഹമദ് മെഡിക്കൽകോർപറേഷെൻറ ആശുപത്രികളിലെ ശിശുരോഗ വിഭാഗത്തില്‍ ചികിത്സ ലഭിക്കുന്നതി നുള്ള പ്രായപരിധി 18 ആക്കി ഉയര്‍ത്തുന്നു. കോര്പറേഷന്(എച്ച്എംസി) ശിശുരോഗ അടിയന്തര ചികിത ്സാ വിഭാഗം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍അംരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിശുരോഗ വിഭാഗത്തില്‍ ചികിത്സ ലഭിക്കാനുള്ള പ്രായം പതിനെട്ടാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ ആരോഗ്യ ചികിത്സാകേന്ദ്രങ്ങളിലും ശിശുരോഗ പരിചരണത്തിനുള്ള പ്രായപരിധി ഏകീകരിക്കുകയാണ് ലക്ഷ്യം. പീഡിയാട്രിക് പരിചരണത്തിനുള്ള പ്രായപരിധി 18ലേക്ക് സമീപഭാവിയില്‍തന്നെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കുട്ടികളുടെ ചികിത്സക്കുള്ള പ്രായം പതിനാല് വയസാണ്. സിദ്റ മെഡിസിനില്‍ 18വയസുവരെയുള്ളവരുടെ കേസുകള്‍ പരിഗണിക്കുന്നുണ്ട്. പതിനെട്ടിലെത്തുമ്പോള്‍ മാത്രമേ കുട്ടികള്‍ പക്വതയിലേക്കെത്തുകയുള്ളൂ. അതുവരെയുള്ളവർക്കും ശിശുരോഗ വിഭാഗത്തില്‍ ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളും തയാറെടുപ്പ് പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന മൂന്നാമത് ഖത്തര്‍ പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിന് സമ്മേളനത്തോടനുബന്ധിച്ചാണ് ഡോ. മുഹമ്മദ് അല്‍അംരി ഇക്കാര്യം വിശദീകരിച്ചത്. എച്ച്എംസിയും സിദ്റ മെഡിസിന് എമര്‍ജന്‍സി വകുപ്പും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. 600ലധികം വിദഗ്ധര്‍ പങ്കെടുത്തു. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.