ദോഹ: രണ്ടാമത് ഖത്തര്‍–യുഎസ് തന്ത്രപ്രധാന സംവാദം ഞായറാഴ്ച ദോഹയി ല്‍ നടക്കും. അമേരിക്കയുമായി സഹകരണം ശക്തിപ്പെടുത്തുന്നതില്‍ സംവാദം സുപ്രധാനമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനിയുടെയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെയും സംയുക്ത അധ്യക്ഷതയിലാണ് സംവാദം. ഇരുപക്ഷത്തുനിന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥർ പെങ്കടുക്കും. രാഷ്ട്രീയ–സാമ്പത്തിക–പ്രതിരോധ–സാംസ്കാരിക മേഖലകള്‍ കേന്ദ്രീകരിച്ച് ഉന്നതതല ചര്‍ച്ചകള്‍ നടക്കും. നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കും. ഖത്തരി, യുഎസ് ജ നങ്ങളുടെ താല്പര്യം നിറവേറ്റുന്ന വിധത്തില്‍ സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുക.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അമേരിക്കയില്‍വെച്ചായിരുന്നു ഒന്നാമത് ന യതന്ത്ര സംവാദം നടന്നത്. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടു രാജ്യങ്ങളുടെയും പ്രതിബദ്ധത വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവനയും അന്ന് പുറപ്പെടുവിച്ചിരുന്നു. വ്യാപാരം, നിക്ഷേപം, സാങ്കേതികം, ഊര്‍ജം, കായികം, വിദ്യാഭ്യാസം, ആരോഗ്യം, കല, സംസ്കാരം എന്നീ മേഖലകളില്‍ കരാറുക ളിലും ധാരണാപത്രങ്ങളിലും ഇരുകൂട്ടരും ഒപ്പുവച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന സംവാദം ഏറെ പ്രധാനപ്പെട്ടതും നിർണായകവുമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാ ലയം വക്താവ് ലുൽവ അല്‍ഖാതിര്‍ പറഞ്ഞു. പൊതുവായ മൂല്യങ്ങളുടെയും പരസ്പരബഹുമാനത്തിെൻറയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ് ഇന്നുള്ള ശക്തമായ ഖത്തരി–യുഎസ് ബന്ധം. ഇത് കൂടുതല്‍ വികസിപ്പി ക്കുന്നതിന് സംവാദത്തിലൂടെ സാധിക്കും.