Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷൻ...

ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷൻ സർവകലാശാലകളുമായി സഹകരണം ശക്​തമാക്കാൻ ശൈ​ഖ ഹി​ന്ദ് ​

text_fields
bookmark_border
ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷൻ സർവകലാശാലകളുമായി സഹകരണം ശക്​തമാക്കാൻ ശൈ​ഖ ഹി​ന്ദ് ​
cancel

ദോ​ഹ: ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​​​​െൻറ വി​വി​ധ രാ​ജ്യാ​ന്ത​ര പ​ങ്കാ​ളി​ത്ത യൂനിവേഴ്​സിറ്റികളുമായി സഹകരണം ശക്​ത മാക്കാൻ വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ണും സി​ഇ​ഒ​യു​മാ​യ ശൈ​ഖ ഹി​ന്ദ് ബി​ന്‍ത് ഹ​മ​ദ് ആൽഥാ​നി. വാ​ഷി​ങ്ട​ണ്‍ ഡി​സി​യി​ലെത്തിയ ശൈ​ഖ ഹി​ന്ദ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​സി​ഡ​ൻറ്​സ്​ കൗ​ണ്‍സി​ല്‍ യോ​ഗവും ന​ട​ന്നു. ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ യൂ​ണി​വേ​ഴ്സി​റ്റി(​എ​ച്ച്ബി​കെ​യു), ഖ​ത്ത​റി​ല്‍ ബ്രാ​ഞ്ചു​ക​ളു​ള്ള കോ​ര്‍ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി, ടെ​ക്സാ​സ് എ ​ആ​ൻറ്​ എം ​യൂ​ണി​വേ​ഴ്സി​റ്റി, വി​ര്‍ജി​ന​യ കോ​മ​ണ്‍വെ​ല്‍ത്ത് യൂ​ണി​വേ​ഴ്സി​റ്റി, നോ​ര്‍ത്ത് വെ​സ്റ്റേ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി, കാ​ര്‍ണീ​ജ് മെ​ല​ന്‍ യൂ​ണി​വേ​ഴ്സി​റ്റി, ജോ​ര്‍ജ്ടൗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി, എ​ച്ച്ഇ​സി പാ​രീ​സ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന​ത്തെ യു​വ​ജ​ന​ങ്ങ​ളാ​ണ് ലോകത്തി​​​െൻറ കരുത്തെന്നും യു​വ​ജ​ന​ങ്ങ​ളു​ടെ ശേ​ഷി​യും സാ​ധ്യ​ത​ക​ളും പരമാവധി ഉപയോപ്പെടുത്താനുള്ള കാര്യങ്ങളാണ്​ ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ നടത്തുന്നതെന്നും ശൈഖ ഹിന്ദ്​ പറഞ്ഞു. ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ ആ​ഗോ​ള പൗ​ര​ന്‍മാ​രാ​യി യുവാക്കളെ മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യമെന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story