Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപഴുതടച്ച സുരക്ഷ:...

പഴുതടച്ച സുരക്ഷ: സൈ​ബ​ര്‍ സുരക്ഷയിൽ വിട്ടുവീഴ്​ചയില്ല

text_fields
bookmark_border
പഴുതടച്ച സുരക്ഷ: സൈ​ബ​ര്‍ സുരക്ഷയിൽ വിട്ടുവീഴ്​ചയില്ല
cancel

ദോ​ഹ: സൈ​ബ​ര്‍ ഭീ​ഷ​ണിക്കെതിരെ വിട്ടുവീഴ്​ചയില്ല. അത്തരത്തിലുള്ള ചെറിയ നീക്കം പോലും രാജ്യത്ത്​ അനുവദിക്കി ​ല്ല. പഴുതടച്ച സുരക്ഷാസംവിധാനമാണ്​ ഇതിനായി സ്വീകരിക്കുന്നതെന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന വ​ന്‍ കാ​യി​ക ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ള്‍ ഉ​ള്‍പ്പ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളെ​യെ​ല്ലാം സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ന്നും സൈ​ബ​ര്‍ ഭീ​ഷ​ണി​യി​ല്‍ നി​ന്നും സു​ര​ക്ഷി​ത​മാ​ക്കു​ം. ഇതിനായി ഉ​ന്ന​ത​ല​ത്തി​ല്‍ ന​ട​പ​ടി​ക​ളും പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. 2022 ഫി​ഫ ലോ​ക​ക​പ്പ് ഉ​ള്‍പ്പ​ടെ​യു​ള്ള സു​പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍ക്ക് പൂ​ര്‍ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ സ​ംവി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യും പൊ​തു​സു​ര​ക്ഷാ ഡ​യ​റ​ക്ട​ര്‍ മേ​ജ​ര്‍ ജ​ന​റ​ല്‍ സ​അ​ദ് ബി​ന്‍ ജാ​സിം അ​ല്‍ഖു​ലൈ​ഫി പ​റ​ഞ്ഞു. ‘ഏ​റ്റ​വും പു​തി​യ സൈ​ബ​ര്‍ ഭീ​ഷ​ണി​ക​ളി​ല്‍ നി​ന്നും ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ന്നും സ്റ്റേ​റ്റ് ഏ​ജ​ന്‍സി​ക​ള്‍ പ​ഠി​ച്ച പാ​ഠ​ങ്ങ​ള്‍’ വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​​​​െൻറ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി സെ​ൻററാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.​ ഇ​ല​ക്ട്രോ​ണി​ക് സു​ര​ക്ഷാ യൂ​ണി​റ്റി​ലെ മേ​ജ​ര്‍ മ​ഹ്മൂ​ദ് സ​ലാ​ഹ് ഇ​ബ്രാ​ഹിം, മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു. സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളും ഹാ​ക്കി​ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക​ത്തൊ​ട്ടാ​കെ കേ​സു​ക​ള്‍ വ​ര്‍ധി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെന്ന്​ മേ​ജ​ര്‍ ജ​ന​റ​ല്‍ സ​അ​ദ് ബി​ന്‍ ജാ​സിം അ​ല്‍ഖു​ലൈ​ഫി പറഞ്ഞു. ഓ​രോ ദി​വ​സ​വും ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​വ​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍സി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യു​മെ​ല്ലാം കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ളു​ണ്ടാ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ല്‍ഖു​ലൈ​ഫി പ​റ​ഞ്ഞു. ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി സെ​ൻറ​റി​ലെ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ വി​ഭാ​ഗം ത​ല​വ​ന്‍ ഫ​സ്റ്റ് ലെ​ഫ്റ്റ​ന​ൻറ്​ എ​ന്‍ജി​നി​യ​ര്‍ അ​ബ്ദു​ല്‍അ​സീ​സ് ഹാ​മി​ദ് അ​ല്‍മ​ര്‍വാ​നി, ഓ​പ്പ​റേ​ഷ​ന്‍സ് റൂം ​ത​ല​വ​ന്‍ ജാ​ബ​ര്‍ അ​ബ്ദു​ല്ല അ​ല്‍മ​ന്നാ​യി എ​ന്നി​വ​രും സെ​മി​നാ​റി​ല്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story