ദോഹ: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടെയും വൻപ്രതീക്ഷയുമായി ഖത്തർ ഫുട്ബാൾ ടീം യു എ ഇയിൽ. ഏഷ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാ നാണ് ടീം കഴിഞ്ഞ ദിവസം എത്തിയത്. നാളെ പ്രാദേ ശിക സമയം വൈകിട്ട് ഏഴ് മണിക്ക് ല ബനാനുമായാണ് ഏഷ്യൻ കപ്പിലെ ഖത്തറിെൻറ ആദ്യ മത്സരം. കളിയിൽ മാത്രമാണ് ശ്രദ്ധയെന്ന് പരിശീലകൻ ഫെലിക്സ് സാഞ്ചസ് പറയുന്നു. ഗൾഫ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഖത്തർ ദേശീയ ടീം ആദ്യമായാണ് യു എ ഇ സന്ദർശിക്കുന്നത്. ഇതിനിടയിൽ ജനുവരി 17ന് ഖത്തറും സൗദി അറേബ്യയും തമ്മിൽ മത്സരമുണ്ട്. ഗ്രൂപ്പ് ഇ യിൽ ലബനാൻ, ഉത്തര കൊറിയ, സൗദി അറേബ്യ എന്നിവർക്കൊപ്പമാണ് ഖത്തർ.
ടീമിെൻറ ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും മത്സരങ്ങളിൽ മാത്രമാണെന്ന് സ്പാനിഷുകാരൻ കോച്ച് ഫെലിക്സ് സാഞ്ചസ് വ്യക്തമാക്കി. കളിക്കാർ നല്ല ബോധ്യമുള്ളവരാണ്. എന്നാൽ അവരുടെ പൂർണ ശ്രദ്ധ തീർത്തും കളിക്കളത്തിലായിരിക്കണ മെന്ന് അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബാക്കിയെല്ലാം പിന്നെ വരുന്ന കാര്യങ്ങളാണ്– സാഞ്ചസ് പറഞ്ഞു. കുവൈത്ത് വഴി കഴിഞ്ഞ ശനിയാഴ്ചയാണ് ഖത്തർ ടീം അബൂദബിയിലെത്തിയത്. നേരത്തെ, എ എഫ് സി ചാമ്പ്യൻസ് ലീഗുമായി ബന്ധപ്പെട്ട് അയൽരാജ്യത്തെത്തിയ ഖത്തർ ക്ലബുകളെ അകാ രണമായി വിമാനത്താവളത്തിൽ വൈകിപ്പിച്ചതും കളിക്കളത്തിൽ എതിർ ക്യാപ്റ്റൻ ഖത്തരി ക്ലബ് ക്യാപ്റ്റന് ഹ സ്തദാനം ചെയ്യാൻ വിസമ്മതിച്ചതും ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. 2017ൽ പരിശീലക ചുമതല ഫെലിക്സ് സാഞ്ചസ് ഏറ്റെടുത്തതിന് ശേഷം ദേശീയ ടീമിെൻറ പ്രകടനത്തിൽ ഏറെ പുരോഗതിയുണ്ടായിട്ടുണ്ട്. പ്രധാനമായും യുവതാരങ്ങൾക്കാണ് സാഞ്ചസ് ഇടം നൽകിയിരിക്കുന്നത്.
ഖത്തറിൽ തന്നെ ജനിച്ച് വളർന്ന് ആസ്പയർ അക്കാദമിയിലൂടെ ടീമിലെത്തിയവരാണ് അതിലധികവും. സ്പാനിഷ് പ്രീമിയർ ലീഗായ ലാലിഗയിൽ കളിച്ച ആദ്യ ഖത്തരി താരമായ അക്രം അഫീഫ്, എ എഫ് സി 2018ലെ മികച്ച കളിക്കാരനായി തെരഞ്ഞെുക്കപ്പെട്ട അബ്ദുൽ കരീം ഹസൻ തുടങ്ങിയവർ അന്നാബി നിരയിലെ ശ്രദ്ധി ക്കപ്പെട്ട താരങ്ങളാണ്. നവംബറിൽ സ്വിറ്റ്സർലാൻറിെൻറ ലോകകപ്പ് ഫുൾ ടീമിനെ പരാജയപ്പെടുത്തി ഖത്തർ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അണ്ടർ 19, 20, 23 ടീമുകളെ പരിശീലിച്ചുള്ള പരിചയമാണ് ഫെലിക്സ് സാഞ്ചസിന് ടീം തെരഞ്ഞെടുപ്പിൽ സഹായകമായത്. ഏഷ്യൻ കപ്പിന് ശേഷം ബ്രസീൽ, അർജൻറീന തുടങ്ങിയ വമ്പന്മാർ അണിനിരക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യ ൻഷിപ്പിലും ഖത്തർ കളിക്കുന്നുണ്ട്. ബ്രസീലിൽ നടക്കുന്ന ടൂർണമെൻറിെൻറ അതിഥി രാജ്യമെന്ന നിലക്കാണ് ഖത്തർ പങ്കെടുക്കുന്നത്.