Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅബൂനഖ്​ലയിലും പുതിയ...

അബൂനഖ്​ലയിലും പുതിയ മൃഗാശുപത്രി വരുന്നു

text_fields
bookmark_border
അബൂനഖ്​ലയിലും പുതിയ മൃഗാശുപത്രി വരുന്നു
cancel

ദോഹ: അബൂനഖ്​ലയിൽ പുതിയ മൃഗാശുപത്രി വരുന്നു. കാലികൾക്കും മറ്റും മികച്ച ആരോഗ്യപരിരക്ഷ നൽകുന്നതിന്​ പുതിയ സൗ കര്യങ്ങൾ ഏർപ്പെടുത്തുകയെന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്​. അൽ അസബ്​ എന്ന പേരിൽ അറിയപ്പെടുന്ന പ്രാദേശിക ഫാമ ുകൾക്കും മറ്റും പുതിയ ആശുപത്രി വരുന്നത്​ ഏറെ ഗുണകരമാകും. മൃഗസംരക്ഷണ പരിപാലന ചുമതലയുള്ള മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തി​​​െൻറ നേതൃത്വത്തിലാണ്​ നടപടികൾ പുരോഗമിക്കുന്നത്​. ഉപരോധത്തിന്​ ശേഷം പാൽ^ഇറച്ചി ഉൽപാദനത്തി​​​െൻറ കാര്യത്തിൽ രാജ്യം വൻവികസനപാതയിലാണ്​. ഇൗ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക വഴി ഉൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ്​ പുതിയ ആശുപത്രി സ്​ഥാപിക്കുന്നത്​. അൽ വഖ്​റയിലും അൽ ജമൈലയിലും അടുത്തി​ടെ രണ്ട്​ മൃഗാശുപത്രികൾ തുറന്നിരുന്നു.

ഇതി​​​െൻറ തുടർച്ചയായാണ്​ അബു നഖ്​ലയിലും പുതിയ കേന്ദ്രം തുറക്കുകയെന്ന്​ മ​ന്ത്രാലയത്തി​​​െൻറ ലൈവ്​ സ്​റ്റോക്ക്​ ഹെൽത്ത്​ വിഭാഗം തലവൻ സാലിഹ്​ ജാറുല്ലാ അൽ മർരി പറഞ്ഞു. കാർഷിക പുരോഗതിക്കായുള്ള അറബ്​ ഒാർഗനൈസേഷനുമായി ചേർന്ന്​ മന്ത്രാലയം നടത്തിയ അഞ്ചുദിവസത്തെ ശിൽപശാലയുമായി ബന്ധ​െപ്പട്ട്വൊർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കർഷകർക്കും ഫാം ഉടമകൾക്കും കന്നുകാലികൾക്കുണ്ടാക്കുന്ന വിവിധ അണുബാധ സംബന്ധിച്ചും രോഗബാധ സംബന്ധിച്ചും ഏറെ അറിവുനൽകാൻ ശിൽപശാല ഉപകരിക്ക​െപ്പട്ടു. അന്താരാഷ്​ട്ര തലത്തിൽ ഇൗ മേഖലയിലെ മികച്ച സൗകര്യങ്ങളെ കുറിച്ചും മരുന്നുകളെ കുറിച്ചും ആരോഗ്യസംരക്ഷണ മാർഗങ്ങളെ കുറിച്ചും ശിൽപാശാലയിൽ ക്ലാസ്​ ഉണ്ടായിരുന്നു. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫാമുകൾക്ക്​ ആവശ്യമായ കാര്യങ്ങൾ നൽകാനും സ്​ഥലങ്ങൾ സന്ദർശിക്കാനും അടിയന്തര പ്രതികരണ സംഘം രൂപവത്​കരിക്കാനും ശിൽപശാലയിലൂടെ കഴിഞ്ഞിട്ടുണ്ട്​. രാജ്യം ഏത്​ സമയത്തും പകർച്ചവ്യാധികളാൽ മുക്​തമാണ്​. അതിർത്തി കടന്നുള്ള രോഗ വ്യാപനവും ഇല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story