Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടെ​​ന്നീ​​സ്​:...

ടെ​​ന്നീ​​സ്​: ദ്യോ​​കോ​​വി​​ച്ചി​​ന് സെ​​മി​​യി​​ൽ കാ​​ലി​​ട​​റി; റോ​​ബ​​ർ​​ട്ടോ അ​​ഗു​​ട്ട് ഫൈ​​ന​​ലി​​ൽ

text_fields
bookmark_border
ടെ​​ന്നീ​​സ്​: ദ്യോ​​കോ​​വി​​ച്ചി​​ന് സെ​​മി​​യി​​ൽ  കാ​​ലി​​ട​​റി; റോ​​ബ​​ർ​​ട്ടോ അ​​ഗു​​ട്ട് ഫൈ​​ന​​ലി​​ൽ
cancel

ദോ​​ഹ: ലോ​​ക ഒ​​ന്നാം ന​​മ്പ​​ർ താ​​ര​​വും ടോ​​പ് സീ​​ഡു​​മാ​​യ നൊ​​വാ​​ക് ദ്യോ​​കോ​​വി​​ച്ച് ഖ​​ത് ത​​ർ എ​​ക്സോ​​ൺ മൊ​​ബീ​​ൽ ഓ​​പ​​ൺ ടെ​​ന്നീ​​സ്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ന്ന് പു​​റ​​ത്താ​​യി. സെ​ ​മി​​യി​​ൽ സ്​​​പെ​​യി​​നിെ​​ൻ​​റ റോ​​ബ​​ർ​​ട്ടോ ബാ​​റ്റി​​സ്​​​റ്റാ അ​ഗു​​ട്ടാ​​ണ് ദ്യോ​​കോ​​വി​​ച്ചി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഒ​​ന്നി​​നെ​​തി​​രെ ര​​ണ്ട് സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് ടൂ​​ർ​​ണ​​മെ​​ൻ​​റി​​ലെ ഏ​​ഴാം സീ​​ഡാ​​യ അ​​ഗു​​ട്ടിെ​​ൻ​​റ വി​​ജ​​യം. സ്​​​കോ​​ർ 3–6, 7–6, 6–4. ഖ​​ലീ​​ഫ രാ​​ജ്യാ​​ന്ത​​ര ടെ​​ന്നീ​​സ്​ ആ​​ൻ​​ഡ് സ്​​​ക്വാ​​ഷ് കോം​​പ്ല​​ക്സി​​ൽ ന​​ട​​ന്ന സെ​​മി പോ​​രാ​​ട്ട​​ത്തി​​ൽ ആ​​ദ്യ സെ​​റ്റി​​ൽ ദ്യോ​​കോ​​വി​​ച്ചി​​നാ​​യി​​രു​​ന്നു പൂ​​ർ​​ണ ആ​​ധി​​പ​​ത്യം.

തു​​ട​​രെ​​ത്തു​​ട​​രെ പോ​​യ​​ൻ​​റ് നേ​​ടി 6–3ന് ​​സെ​​റ്റ് നേ​​ടി​​യ ന​​ദാ​​ൽ ര​​ണ്ടാം സെ​​റ്റും അ​​നാ​​യാ​​സം ക​​ര​​സ്​​​ഥ​​മാ​​ക്കു​​മെ​​ന്ന ധാ​​ര​​ണ തെ​​റ്റി​​ച്ച് ഉ​​ജ്വ​​ല തി​​രി​​ച്ചു വ​​ര​​വാ​​ണ് റോ​​ബ​​ർ​​ട്ടോ അ​​ഗു​​ട്ട് ന​​ട​​ത്തി​​യ​​ത്. ര​​ണ്ടാം സെ​​റ്റി​​ൽ ഇ​​രു​​താ​​ര​​ങ്ങ​​ളും ഒ​​പ്പ​​ത്തി​​നൊ​​പ്പം നി​​ന്നെ​​ങ്കി​​ലും ൈട്ര​​ബേ​​ക്ക​​റി​​ൽ അ​​ഗു​​ട്ട് സെ​​റ്റ് നേ​​ടി ദ്യോ​​കോ​​വി​​ച്ചിെ​​ൻ​​റ ലീ​​ഡ് ഇ​​ല്ലാ​​താ​​ക്കി. മൂ​​ന്നാം സെ​​റ്റി​​ൽ ക​​ണ്ട​​ത് അ​​ഗു​​ട്ടിെ​​ൻ​​റ ആ​​ധി​​പ​​ത്യ​​മാ​​യി​​രു​​ന്നു. ര​​ണ്ട് ഡ​ ​ബി​​ൾ പി​​ഴ​​വു​​ക​​ൾ വ​​രു​​ത്തി​​യ​​താ​​ണ് ദ്യോ​​കോ​​വി​​ച്ചി​​ന് വി​​ന​​യാ​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ മൂ​​ന്ന് ഇ​​ര​​ട്ട പി​​ഴ​​വു​​ക​​ളാ​​ണ് ദ്യോ​​കോ​​വി​​ച്ച് വ​​രു​​ത്തി​​യ​​ത്. ലോ​​ക റാ​​ങ്കിം​​ഗി​​ൽ 24ാം സ്​​​ഥാ​​ന​​ത്തു​​ള്ള അ​​ഗു​​ട്ടി​​ന് റാ​​ങ്കിം​​ഗ് മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും ക​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ൽ കി​​രീ​​ടം നേ​​ടി സീ​​സ​​ൺ തു​​ട​​ക്കം വി​​ജ​​യ​​ത്തോ​​ടെ​​യാ​​ക്കാ​​നു​​മു​​ള്ള സു​​വ​​ർ​​ണാ​​വ​​സ​​രാ​​ണ് കൈ​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, ഹാ​​ട്രി​​ക് കി​​രീ​​ട​​മെ​​ന്ന നേ​​ട്ട​​ത്തോ​​ടെ ഫെ​​ഡ​​റ​​ർ​​ക്കൊ​​പ്പ​​മെ​​ത്താ​​നു​​ള്ള ദ്യോ​കോ​​വി​​ച്ചിെ​​ൻ​​റ ആ​​ഗ്ര​​ഹ​​മാ​​ണ് വി​​ഫ​​ല​​മാ​​യ​​ത്. ഫൈ​​ന​​ലി​​ൽ ബെ​​ർ​​ഡി​​ച്ച്–​​സെ​​ചി​​നാ​​റ്റി മ​​ത്സ​​ര​​വി​​ജ​​യി​​യാ​​യി​​രി​​ക്കും അ​​ഗു​​ട്ടിെ​​ൻ​​റ എ​​തി​​രാ​​ളി.

ഡ​​ബി​​ൾ​​സി​​ൽ ഗോ​​ഫി​​ൻ–​​ഹെ​​ർ​​ബ​​ർ​​ട്ട്
ഖ​​ത്ത​​ർ എ​​ക്സോ​​ൺ മൊ​​ബീ​​ൽ ടെ​​ന്നീ​​സ്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്പിെ​​ൻ​​റ ഡ​​ബി​​ൾ​​സി​​ൽ ഡേ​​വി​​ഡ് ഗോ​​ഫി​​ൻ–​​പി​​യ​​റി ഹ്യൂ​​ഗ്സ്​ ഹെ​​ർ​​ബ​​ർ​​ട്ട് സ​​ഖ്യ​​ത്തി​​ന് കി​​രീ​​ടം. ഫൈ​​ന​​ലി​​ൽ നെ​​ത​​ർ​​ലാ​​ൻ​​റ്സിെ​​ൻ​​റ റോ​​ബി​​ൻ ഹാ​​സി–​​മാ​​ത്യൂ മി​​ഡി​​ൽ​​കൂ​​പ് സ​ ​ഖ്യ​​ത്തി​​നെ 5–7, 6–4, 10–4 സ്​​​കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ബെ​​ൽ​​ജി​​യ​​ൻ–​​ഫ്ര​​ഞ്ച് ജോ​​ഡി കി​​രീ​​ടം നേ​​ടി​​യ​​ത്. സെ​​മി​​യി​​ൽ ദ്യോ​​കോ​​വി​​ച്ച് സ​​ഖ്യ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഗോ​​ഫി​​ൻ–​​ഹെ​​ർ​​ബ​​ർ​​ട്ട് സ​​ഖ്യം ക​​ലാ​​ശ​​ക്ക​​ളി​​ക്ക് അ​​ർ​​ഹ​​ത നേ​​ടി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story