ദോഹ: മൂന്നാമത് ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിെൻറ ഭാഗമായുള്ള ഡിസൈന്‍ ഡിസ്ട്രിക ്റ്റിന് ഇന്ന് തുടക്കമാകും. ജനുവരി 12 വരെ തുടരും. ദോഹ എക്സിബിഷന് ആൻറ് കണ്വന്ഷന് സെൻററി ലാണ് പ്രത്യേക ഫാഷന്‍ ഹബ്ബ്. ഇന്ത്യയില്‍ നിന്നും അഞ്ചു രാജ്യാന്തര ഫാഷന്‍ ഡിസൈനര്മാരാ ണ് ഫാഷന്‍ ഷോയിലും ഡിസൈന്‍ ഡിസ്ട്രിക്റ്റിലും പങ്കെടുക്കുന്നത്. ഇവരുള്‍പ്പടെ 14 രാജ്യാന്തര ഡിസൈനര്‍മാരും അഞ്ച് ഖത്തരി ഡിസൈനര്‍മാരും ഫാഷന്‍ ഷോയുടെ ഭാഗമാകും. ഇന്ത്യയിലെയും റഷ്യയിലെയും ഡിസൈനര്‍മാരുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടാകും. പ്രാദേശിക, മേഖലാ, രാജ്യാന്തര ഡിസൈനര്‍മാരുടെ ഫാഷന്‍ ഷോകളാണ് മുഖ്യ ആകര്‍ഷണം. ഇതുപതിലധികം ഫാഷന്‍ ഷോകള്‍ അരങ്ങേറുമെന്ന് ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിെൻറ അല്ശെയ്മ അൽശൈഖ് പറഞ്ഞു. എല്ലാ ദിവസവും ഉച്ചക്ക്ശേഷം മൂന്നു മുതല്‍ രാത്രി പത്തുവരെയാണ് ഫാഷന്‍ ഷോ. മിക്ക ഫാഷന്‍ ഷോകളിലും സൗജന്യപ്രവേശനമാണ്.
ആദ്യം രജിസ്റ്റര്‍ ചെയ്ത് ആദ്യമെത്തുന്നവര്‍ക്കായിരിക്കും സീറ്റ് ലഭിക്കുക. ചില ഷോകള്‍ക്കായി മുന്‍നിരയില്‍ സീറ്റ് വേണ്ടവര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഷോപ്പ് ഖത്തര്‍ മൊബൈല്‍ ആപ്പ് മുഖേനയോ ഡിസൈന്‍ ഡിസ്ട്രിക്റ്റിെൻറ രജിസ്ട്രേഷന് ഡെസ്ക്ക് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി ഖത്തറിന് ഡിസ്ട്രിക്റ്റില്‍ പവലിയന് നീക്കിവെച്ചിട്ടുണ്ട്. ജനുവരി 20 വരെ തുടരുന്ന മൂന്നാമത് ഷോപ്പ് ഖത്തറില്‍ വ്യാപാര പ്രോത്സാഹനത്തോടൊപ്പം വ്യത്യസ്തവും ആകര്‍ഷകവുമായ വിനോദ പരിപാടികളും നടക്കുന്നുണ്ട്. ദേശീയ ടൂറിസം കൗണ്‍സിലിെൻറ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് പരിപാടി നടത്തുന്നത്. കുടുംബ സൗഹൃദ വിനോദ പരിപാടികള്‍ പുരോഗമിക്കുന്നു. ആദ്യ രണ്ടാഴ്ചയില്‍ വന്‍ സന്ദര്ശകപങ്കാളിത്തമാണുണ്ടായത്. രാജ്യത്തെ ചെറുകിട വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ്, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, എന്നിവ ഉള്‍പ്പെടെയുള്ളവക്ക് വിലക്കുറവ് ഉണ്ട്. രാജ്യാന്തര ബ്രാന്‍ഡുകളില്‍ ഡിസ്ക്കൗണ്ടുകളുമുണ്ട്.
മുപ്പത് ലക്ഷം റിയാലിെൻറ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. അല്മിര്ഖബ് മാള്‍, അല്‍ഖോര്‍ മാള്‍, സിറ്റിസെൻറര്, ദാര്അല്സലാം മാള്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, ഗള്‍ഫ് മാള്‍, ഹയാത്ത് പ്ലാസ, ലഗൂണ മാള്‍, ലാന്‍ഡ്മാര്‍ക്ക് മാള്‍, മാള്‍ ഓഫ് ഖത്തര്‍, റോയല്‍ പ്ലാസ, തവാര്‍ മാള്‍, ദി ഗേറ്റ് മാള്‍, ദി പേള്‍ ഖത്തര്‍ എന്നിവ പങ്കാളികളാണ്. ഷോപ്പ് ഖത്തറിലുടനീളം 50ലധികം ഹോട്ടലുകള്‍ പ്രത്യേക ഓഫറുകള്‍ നല്‍കും. റൂമുകള്‍ക്ക് ഡിസ്ക്കൗണ്ട്, ഭക്ഷ്യ പാനീയങ്ങള്‍ക്ക് പ്രമോഷന്, ഹെല്‍ത്ത് ക്ലബ്ബ് സേവനങ്ങള്‍, ഫ്രീ എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍ എന്നിവയുണ്ടാകും. ഇന്ത്യയില്‍ നിന്നും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞവര്‍ഷം മുംബൈയില്‍ ഖത്തർ ടൂറിസം അതോറിറ്റി പ്രതിനിധി ഓഫീസ് തുറന്നിരുന്നു. ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താന്‍ കഴിയുന്ന മേഖലയിലെ ഏക രാജ്യമാണ് ഖത്തര്‍.