മീഡിയവണ്‍ ട്രീറ്റ് ഹോം ഷെഫ് മൽസരം ഇന്ന്
text_fieldsദോഹ: മീഡിയവണ്‍ ടിവിയും ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റും ചേര്‍ന്നൊരു ക്കുന്ന ട്രീറ്റ് ഹോം ഷെഫ് മൽസരംഇന്ന് നടക്കും. ദോഹ വുഖൈറിലെ ഗ്രാന്‍ഡ്മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വൈകീട്ട് നാല് മണിക്കാണ് മത്സരം. ഖത്തറിലെ മലയാളി വനിതകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഇഷ്ടമുള്ള വിഭവം പാചകം ചെയ്യുന്നത് രണ്ട് മിനുട്ടുള്ള വീഡിയോയായി എടുത്ത് ഇമെയിൽ ചെയ്താണ് രജി സ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ വീഡിയോ അയക്കാത്തവര്‍ക്ക് ഇന്ന് നേരിട്ടെത്തിയും മത്സരത്തില്‍ പങ്കെടുക്കാം. മുഴുവന്‍ മത്സരാര്‍ത്ഥികളും ഇഷ്ടമുള്ള വിഭവം പാകം ചെയ്താണ് മത്സരത്തിനെത്തേണ്ടത്. ചേരുവകളുടെ പട്ടികയും കരുതണം. തെരഞ്ഞെടുക്കുന്ന പത്ത് പേര്‍ക്ക് മീഡിയവണ്‍ ട്രീറ്റ് പ്രോഗ്രാമിന്റെ അടുത്ത എപ്പിസോഡുകളില്‍ പങ്കെടുക്കാം. എല്ലാ മത്സരാര്‍ത്ഥികൾക്കും സമ്മാനമുണ്ട്. രാജ് കലേഷ് അവതാരകനായി മീഡിയാവണില്‍ സംപ്രേഷണം ചെയ്യുന്ന പാചകപരിപാടിയായ ദ ട്രീറ്റ് ആദ്യ മായാണ് ഖത്തറില്‍ ചിത്രീകരിക്കുന്നത്. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റാണ് മുഖ്യപ്രായോജകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
