ദോഹ: ഏഷ്യൻ വിപണിയിൽ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിെൻറ ഭാഗമായി ചൈന സതേൺ എയർലൈൻസ ിെൻറ അഞ്ച് ശതമാനം ഓഹരി ഖത്തർ എയർവേയ്സ് സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും ശക്തമായ വിമാന കമ്പനികളിൽ നിക്ഷേപമിറക്കുകയെന്ന കമ്പനിയുടെ വലിയ പദ്ധതിയുടെ ഭാഗമായാണ് ചൈന സതേൺ എയർലൈൻസിലെ ഓഹരി സ്വന്തമാക്കിയതെന്ന് ഖത്തർ എയർവേയ്സ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ചൈനയുടെ ആഭ്യന്തര വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയെന്ന നിലയിലും ലോകത്തെ പ്രധാന മാർക്കറ്റ് പ്ലെയർ എന്ന നിലക്കും ചൈന സതേൺ എയർലൈൻസ് കമ്പനിക്ക് പ്രാധാന്യമേറെയാണെന്ന് ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു. പുതിയ കരാർ വഴി ദീർഘകാലത്തേക്കുള്ള സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും ഇരുരാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ ഗുണകരമാകുമെന്നും അൽ ബാകിർ വ്യക്തമാക്കി.ലോകത്തുടനീളമുള്ള സഞ്ചാരികളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഖത്തർ എയർവേയ്സ് പ്രതിബദ്ധമാണെന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2019 5:01 AM GMT Updated On
date_range 2019-06-18T23:59:44+05:30ചൈന സതേൺ എയർലൈൻസിെൻറ അഞ്ച് ശതമാനം ഓഹരി ഖത്തർ എയർവേയ്സിന്
text_fieldsNext Story