Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ന്‍ ക​പ്പ്...

ഏ​ഷ്യ​ന്‍ ക​പ്പ് ഫുട്​ബാൾ: ഖത്തർ സംഘത്തിന്​ ​പ്രവേശനം നിഷേധിച്ചെന്ന്​ ആരോപണം

text_fields
bookmark_border
ഏ​ഷ്യ​ന്‍ ക​പ്പ് ഫുട്​ബാൾ: ഖത്തർ സംഘത്തിന്​ ​പ്രവേശനം നിഷേധിച്ചെന്ന്​ ആരോപണം
cancel

ദോ​ഹ: ഖ​ത്ത​ര്‍ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​​​​െൻറ​യും ഏ​ഷ്യ​ന്‍ ഫു​ട്ബോ​ള്‍ കോ​ണ്‍ഫ​ഡ​റേ​ഷ​​​​െൻറ​യും വൈ​സ് പ ്ര​സി​ഡ​ൻറ്​ സ​ഊ​ദ് അ​ല്‍മു​ഹ​ന്ന​ദി​​യെ​​ അയൽരാജ്യത്ത്​ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നിന്ന്​ ആ​ദ്യം വി​ല​ക്ക ിയെന്ന്​ ആരോപണം. ജ​നു​വ​രി അ​ഞ്ചി​ന് യു​എ​ഇ​യി​ല്‍ തു​ട​ങ്ങു​ന്ന ഏ​ഷ്യ​ന്‍ ക​പ്പ് സം​ഘാ​ട​ന​ത്തി​​​​െൻറ ഭ ാ​ഗ​മാ​യാ​ണ് അ​ല്‍മു​ഹ​ന്ന​ദി പു​റ​പ്പെ​ട്ട​ത്. ഏ​ഷ്യ​ന്‍ ക​പ്പി​​​​െൻറ സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യി​രു​ന്നു ഇദ്ദേഹം. മസ്ക്ക​റ്റി​ല്‍ നി​ന്നും ഒ​മാ​ന്‍ എ​യ​റി​ല്‍ അ​ബു​ദാ​ബി​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ രാജ്യത്ത്​ പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ നി​ന്ന്​ അ​ധി​കൃ​ത​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു. അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​ട്ടി​ക​യി​ല്‍ അ​ദ്ദേ​ഹ​ത്തി​​​​െൻറ പേ​രി​ല്ലെ​ന്ന് എ​യ​ര്‍ലൈ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍ന്ന് ദോ​ഹ​യി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു. പി​ന്നീ​ടാണ്​ യു​എ​ഇ​യി​ലേ​ക്ക് പോ​കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കു​ക​യും അ​ദ്ദേ​ഹം സം​ഘാ​ട​ക​സ​മി​തി​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തത്​.

ഖ​ത്ത​റി​ല്‍ നി​ന്നു​ള്ള അ​ഞ്ചം​ഗ മാ​ധ്യ​മ​സം​ഘ​ത്തെ​യും അയൽരാജ്യത്ത്​ പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ട​ഞ്ഞു. ഏ​ഷ്യ​ന്‍ ക​പ്പ് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​നാ​യി പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇവർ. വി​സ ഉ​ള്‍പ്പ​ടെ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടും പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​തി​മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. എ​ന്നി​ട്ടും പ്ര​വേ​ശ​നം ല​ഭി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ര്‍ന്ന് ദോ​ഹ​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​യി​രു​ന്നു​വെ​ന്ന് മാ​ധ്യ​മ​സം​ഘ​ത്തി​ലെ മു​ഹ​മ്മ​ദ് അ​ല്‍ജ​സ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. യു​എ​ഇ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഏ​ഷ്യ​ന്‍ക​പ്പി​​​​െൻറ സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍മാ​ന്‍ എ​ന്ന പ​ദ​വി വ​ഹി​ക്കു​ന്ന വ്യ​ക്തി​യാ​യി​ട്ടു​കൂ​ടി​യാ​ണ് അ​ല്‍മു​ഹ​ന്ന​ദി​ക്ക് പ്ര​വേ​ശ​നം ആദ്യം നി​ഷേ​ധി​ച്ച​തെ​ന്ന​ത് സം​ഭ​വ​ത്തി​​​​െൻറ ഗൗ​ര​വം വ​ര്‍ധി​പ്പി​ക്കു​ന്നു. ന​ഗ്​ന​മാ​യ നീ​തി​നി​ഷേ​ധ​മാ​ണ് ഉണ്ടാ​യെ​ത​ന്നാ​ണ് വി​മ​ര്‍ശ​നം. ഏ​ഷ്യ​ന്‍ ഫു​ട്ബോ​ള്‍ കോ​ണ്‍ഫ​ഡ​റേ​ഷ​​​​െൻറ പ്ര​സി​ഡ​ൻറ്​സ്ഥാ​ന​ത്തേ​ക്ക് അ​ല്‍മു​ഹ​ന്ന​ദി മ​ത്സ​രി​ക്കു​ന്നു​ണ്ട്. യു​എ​ഇ​യു​ടെ മു​ഹ​മ്മ​ദ് ഖ​ല്‍ഫാ​ന്‍ അ​ല്‍റു​മൈ​ഹി, നി​ല​വി​ലെ പ്ര​സി​ഡ​ൻറ്​ ബ​ഹ്റൈ​​​​െൻറ ശൈ​ഖ് സ​ല്‍മാ​ന്‍ ബി​ന്‍ ഇ​ബ്രാ​ഹിം അ​ല്‍ഖ​ലീ​ഫ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ള്‍.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ള്‍ ടീ​മു​ക​ളാ​ണ് ഏ​ഷ്യ​ന്‍ക​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. ഒ​രു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ല്‍ക്കു​ന്ന ടൂ​ര്‍ണ​മ​​െൻറി​ലേ​ക്ക് ഖ​ത്ത​റും യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. ഖ​ത്ത​ര്‍ ടീം ​ഇ​ന്ന് യു​എ​ഇ​യി​ലേ​ക്ക് തി​ര​ിക്കും. ജ​നു​വ​രി ഒ​മ്പ​തി​ന് ല​ബ​നാ​നെ​തി​രെ​യാ​ണ് ഖ​ത്ത​റി​​​​െൻറ ആ​ദ്യ മ​ത്സ​രം. അതേസമയം വിവാദത്തിൽ അയൽരാജ്യം ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ​യും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ടൂ​ര്‍ണ​മെ​ൻറി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്നും ആ​രെ​യും വി​ല​ക്കി​യി​ട്ടി​ല്ലെ​ന്ന് പ്രാ​ദേ​ശി​ക സം​ഘാ​ട​ക​സ​മി​തി ഡ​യ​റ​ക്ട​ര്‍ ആ​രി​ഫ് അ​ല്‍അ​വാ​നി ട്വി​റ്റ​റി​ല്‍ കു​റി​ച്ചിട്ടുണ്ട്​. കാ​യി​ക​മേ​ഖ​ല​യെ ഉ​പ​രോ​ധ​രാ​ജ്യ​ങ്ങ​ള്‍ രാ​ഷ്ട്രീ​യാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​​​​െൻറ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇതെ​ന്ന്് ന​യ​ത​ന്ത്ര​വി​ദ​ഗ്​ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​യി​ക ത​ത്വ​ങ്ങ​ള്‍ക്കും ധാ​ർമി​ക മൂ​ല്യ​ങ്ങ​ള്‍ക്കും വി​രു​ദ്ധ​മാ​യ​തും സ്പോ​ര്‍ട്സ്മാ​ന്‍ഷി​പ്പി​ന് നി​ര​ക്കാ​ത്ത​തു​മാ​യ ന​ട​പ​ടി​യാ​ണ് അയൽരാജ്യത്ത്​ നിന്നും ഉണ്ടാ​യ​തെ​ന്നും വി​മ​ര്‍ശ​നം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story