ദോഹ: തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഖത്തറിെൻറ സ്വന്തം കമ്പനി വരുന്നു. പു തിയ കമ്പനി സംബന്ധിച്ച് ഖത്തർ വാണിജ്യ^വ്യവസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി പ്രത്യേ ക ഉത്തരവ് പുറപ്പെടുവിച്ചു. നീതിന്യായ, തൊഴിൽ, ആഭ്യന്തര, വാണിജ്യ, വ്യവസായ, ധനകാര്യ മന്ത്രാലയങ്ങളെ പ്രതിനിധീകരിച്ച് 58 മില്യൻ റിയാൽ ചെലവിൽ സ്വകാര്യ, ഖത്തരി ഓഹരി പങ്കാളിത്തത്തിലാണ് കമ്പനി രൂപീകരിക്കുന്നത്. വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും എല്ലാ കക്ഷികൾക്കും തൊഴിൽ സംബന്ധമായ സേവനങ്ങൾ നൽകുകയുമാണ് പുതിയ കമ്പനി കൊണ്ട് ലക്ഷ്യമാക്കുന്നത്.
രാജ്യത്ത് വെച്ച് തന്നെ തൊഴിലാളികൾക്കും ജീവനക്കാർക്കും പ്രത്യേക പരിശീലനവും പുനരധിവാസ പരിപാടികളും കമ്പനി സംഘടിപ്പിക്കും. രാജ്യത്തിനകത്തും പുറത്തുമായി കമ്പനിയുടെ ശാഖകൾ ആരംഭിക്കാനും മന്ത്രിതല ഉത്തരവ് പ്രകാരം കമ്പനി പദ്ധതിയിടുന്നുണ്ട്. ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള മാർഗനിർദേശക തത്വങ്ങൾക്കനുസരിച്ചായിരിക്കും കമ്പനിയുടെ പ്രവർത്തനം. പൊതുസഭ കൂടാതെ തന്നെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂട്ടിച്ചേർക്കലുകൾ വരുത്താൻ ബോർഡ് ഓഫ് ഡയറക്ടേഴ്സിനാകും. രജിസ്േട്രഷൻ മുതൽ അടുത്ത 50 വർഷത്തേക്കാണ് കമ്പനിയുടെ പ്രവർത്തന കാലയളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു ഗസറ്റിൽ വരുന്നതോടെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.