സിദ്റയിൽ ഇനി വിഷ ചികിത്സയും
text_fieldsദോഹ: കുട്ടികൾക്കും വനിതകൾക്കുമായുള്ള രാജ്യത്തെ പ്രമുഖ ആശുപത്ര ിയായ സിദ്റ മെഡിസിനിൽ ഇനി വിഷ ചികിത്സയും. അടിയന്തര ചികിത്സാ വിഭാഗം വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് ക്ലിനിക്കൽ ടോക്സിക്കോളജി സർവീസ് ആരംഭിച്ചിരിക്കുന്നത്. വിഷബാധയുമായി ബന്ധപ്പെട്ട ഹെൽപ്പ്ലൈൻ, വ്യത്യസ്തമായ വിഷബാധകളെ പരിചയപ്പെടുത്തുകയും ബോധവൽകരണം നടത്തുകയും ചെയ്യുന്ന പരിശീലന കോഴ്സുകളും ശിൽപശാലകളുമടങ്ങുന്നതാണ് ക്ലിനിക്കൽ ടോക്സിക്കോളജി സർവീസ്. വിഷ ചികിത്സാ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിെൻറയും രാജ്യത്തെ ആരോഗ്യശൃംഖലക്ക് വിഷ ബാധയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ പിന്തുണ നൽകുന്നതിെൻറയും ഭാഗമായാണ് ക്ലിനിക്കൽ ടോക്സിക്കോളജി സർവീസ് ആരംഭിച്ചിരിക്കുന്നത്. സിദ്റ മെഡിസിന് കീഴിലുള്ള ഖത്തർ പോയ്സൻ സെൻറർ അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള കേന്ദ്രമാണ്.
വിഷബാധയേൽക്കുന്ന കുട്ടികൾക്കും മുതിർന്ന വർക്കുമുള്ള ചികിത്സാ നിർദേശങ്ങളും മറ്റും വിവരിച്ച് നൽകുകയെന്നതാണ് കേന്ദ്രത്തിെൻറ ഉദ്ദേശം. പൊതുജനങ്ങൾക്ക് പുറമേ, രാജ്യത്തെ ആശുപത്രികൾക്കും ഈ ഹെൽപ്പ്ലൈൻ ഉപയോഗപ്പെടുത്താം. ഇംഗ്ലീഷ്, അറബി ഭാഷകളിലായി സേവനം നൽകുന്ന സെൻററുമായി 40031111 എന്ന ടോൾഫ്രീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്. രാവിലെ ഒമ്പത് മുതൽ അർധരാത്രി ഒരു മണി വരെ ഈ നമ്പറിൽ ബന്ധപ്പെടാം. വർഷം തോറും നിരവധിയാളുകളാണ് വിഷബാധയുമായി ബന്ധപ്പെട്ട് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ ആശുപത്രി എമർജൻസി കേന്ദ്രങ്ങളിലെത്തുന്നത്. ചില സമയങ്ങളിൽ ഇത് കൂടുതൽ തീവ്രമായി പരിഹരിക്കാൻ സാധ്യമല്ല. എങ്കിലും പലപ്പോഴും മികച്ച ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുന്നുണ്ടെന്നും സിദ്റ മെഡിസിൻ എമർജൻസി വിഭാഗം ചെയർമാൻ ഡോ. ഖാലിദ് അൽ അൻസാരി പറഞ്ഞു. വിഷ ചികിത്സാ രംഗത്തെ വിദഗ്ധരെയാണ് കോൾ സെൻററിൽ നിയമിച്ചിരിക്കുന്നത്. വിഷബാധയേറ്റാൽ എന്താണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും ഏത് വിഭാഗത്തിൽ പ്രവേശിപ്പിക്കണമെന്നും ജീവനക്കാർ നിർദേശിക്കും. വടക്കനമേരിക്കയിൽ നടപ്പിലാക്കിയിട്ടുള്ള മാതൃകയാണ് സിദ്റയും സ്വീകരിച്ചിരിക്കുന്നതെന്നും ഡോ. ഖാലിദ് അൽ അ ൻസാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
