അശ്ഗാൽ നടപ്പിലാക്കുന്നത് എഴുപതോളം പദ്ധതികൾ
text_fieldsദോഹ: പ്രാദേശിക റോഡുകളുടെ വികസന പദ്ധതികളും മറ്റു അടിസ്ഥാന സൗ കര്യ വികസന പദ്ധതികളുമുൾപ്പെടെ അശ്ഗാലിെൻറ കീഴിൽ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നത് എഴുപതോളം ചെറുതും വലുതുമായ പദ്ധതികൾ. അൽ സൈ ലിയയിലെ സർഫേസ് വാട്ടർ നെറ്റ്വർക്ക്, ഖർതിയ്യാത്തിലെയും അൽ ഖീസയിലെയും സീവേജ് നെറ്റ്വർക്ക് എന്നിവയാണ് പ്രധാനമായും അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ഭാഗമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇത് കൂടാതെ ഇൻഡസ്ട്രിയൽ ഏരിയകളിലും ലോജിസ്റ്റിക്സ് ഏരിയകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് നടക്കുന്നത്. ഗോൾഫ് ക്ലബ് റൗണ്ട്എബൗട്ട്, സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കുന്ന പദ്ധതി ഈയടുത്താണ് അശ്ഗാൽ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നത്.
ഇ റിങ് റോഡിലെ നടപ്പാലവുംഅശ്ഗാൽ ഈയിടെ പൂർത്തിയാക്കി. അൽ ഫുറൂസിയ സ്ട്രീറ്റ് വികസന പദ്ധതികളുടെ ഭാഗമായുള്ള ഇക്വസ്ട്രിയൻ റൗണ്ട്എബൗട്ട്, മൈദർ റൗണ്ട്എബൗട്ട് എന്നിവ ഇൻറർസെക്ഷനാക്കുന്ന പദ്ധതിയും ഏകദേശം പൂർത്തിയായിട്ടുണ്ട്. 2018–2019 വിദ്യാഭ്യാസ വർഷത്തിൽ നിരവധി പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്. ഖത്തറിലുടനീളം അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 175 കിലോമീറ്റർ നീളത്തിൽ പ്രധാന പാതകളും ആഭ്യന്തര പാതകളും അശ്ഗാൽ വികസിപ്പിച്ചു. കൂടാതെ 90 കിലോമീറ്റർ നീളത്തിൽ സീവേജ് നെറ്റ്വർക്കും 330 കിലോ മീറ്റർ നീളത്തിൽ ൈഡ്രനേജ് ആൻഡ് സർഫേസ് വാട്ടർ ആൻഡ് ഗ്രൗണ്ട് വാട്ടർ നെറ്റ്വർക്കും അശ്ഗാൽ വികസിപ്പിച്ചു. ഇക്കാലയളവിൽ 5600 ലൈറ്റ് പോളുകളും 14000 പാർക്കിംഗ് സ്പേസുകളും സ്ഥാപിച്ചു. എ റിങ് വികസന പദ്ധതിയുമായാണ് ഈ വർഷം അശ്ഗാലിെൻറ നിർമ്മാണ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്.
പാസ്പോർട്ട് റൗണ്ട്എബൗട്ട്, സിഗ്നൽ നിയന്ത്രണത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന ജോലികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഹൈവേ പദ്ധതികളും അശ്ഗാൽ ഈ വർഷം നിർവഹിച്ചു. പുതിയ 10 ഇൻറർസെക്ഷനുകൾ സ്ഥാപിച്ചതോടൊപ്പം 240 കിലോമീറ്റർ നീളത്തിൽ േക്രാസിംഗുകളും ഫൂട്ട്ബ്രിഡ്ജുകളും നടപ്പാക്കി. ഒരു മില്യനിലധികം മീറ്റർ നീളത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. അൽഖോർ ഹൈവേയിലെ മൂന്ന് പാലങ്ങൾ തുറന്നതാണ് സുപ്രധാനമായ മറ്റൊരു നേട്ടം. ഈസ്റ്റ് ഇൻഡസ്ട്രി യൽ ഏരിയ റോഡ് വികസന പദ്ധതി, ഗറാഫയെയും മദീന ഖലീഫ നോർത്തിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം, 85 കിലോമീറ്റർ നീളത്തിൽ സീവേജ് നെറ്റ് വർക്ക് എന്നിവയും ഈ വർഷം പൂർത്തീകരിച്ചു. 2012 മുതൽ 2018 വരെ 34 പദ്ധതികളാണ് പൂർത്തീകരിച്ചത്. 8.5 ബില്യൻ റിയാൽ ചെലവിൽ 15 പദ്ധതികളാണ് നിലവിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
