തെരഞ്ഞെടുപ്പ് ഫലം ആത്മവിശ്വാസം നൽകുന്നത് -ടി. ആരിഫലി
text_fieldsദോഹ: ഫാഷിസ്റ്റുകൾക്കുള്ള താക്കീതും ജനാധിപത്യ വിശ്വാസികൾക്കുള്ള ആത്മവിശ്വാസവുമാണ് നിയമസഭാതെരഞ്ഞെടുപ്പുഫലങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷൻ ടി. ആരിഫലി അഭി പ്രായപ്പെട്ടു. സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ കക്ഷികൾ അമിത ആത്മവിശ്വാസത്തോടെ പൊതുതെരഞ്ഞെടുപ്പിനെ സമീപിച്ചാൽ നിരാശയായിരിക്കും ഫലമെന്നും അദ്ദേഹം ഓർമിപ്പിച്ചു.സി.ഐ.സി. പ്രസിഡൻറ് കെ.സി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറുരായ എം.എസ്.എ. റസാഖ്, ആർ.എസ്. അബ്ദുൽ ജലീൽ, വി.ടി.ഫൈസൽ, കെ.ടി. അബ്ദുൽ റഹ്മാൻ, മുഹമ്മദ് കുട്ടി, അബ്ദുൽ റഹ്മാൻ പുറക്കാട്, നജീബ് സി.എച്ച്, ബഷീർ അഹ്മദ്, എഫ്.സി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കീഴിശ്ശേരി, വുമൺ ഇന്ത്യ പ്രസിഡൻറ് നഫീസത്ത് ബീവി, സെക്രട്ടറി സറീന ബഷീർ, ജുബി സക്കീർ, അനൂപ് ഹസൻ, അഫീഫ് ഷാഹിദ് എന്നിവർ സംബന്ധിച്ചു. റയ്യാൻ സോണൽ പ്രസിഡൻറ് മുഹമ്മദ് അലി ശാന്തപുരം സ്വാഗതവും സെക്രട്ടറി അഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു. എ.പി. അഷറഫ് ഖിറാഅത്ത് നടത്തി. മലർവാടി ബാലസംഘത്തിെൻറ സംഗീതശിൽപവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
