‘മാപ്പിളപ്പാട്ടുകൾ ചരിത്ര വസ്തുതകളെ ജനങ്ങളിലെത്തിച്ചു’
text_fieldsദോഹ: വിസ്മരിക്കാന്‍ ശ്രമിച്ച ചരിത്ര വസ്തുതകളെ ജനങ്ങളിലെത്തിക്കുകയും നില നിര്ത്തു കയും ചെയ്തത് മാപ്പിളപ്പാട്ടുകളാണെന്ന് പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന് ഫൈസൽ എളേറ്റിൽ പറഞ്ഞു. കെ.എം.സി.സി.മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘മലപ്പുറം പെരുമ’ സീസണ് 3 ഉദ്ഘാടന ചടങ്ങില്‍ ‘മാപ്പിളപ്പാട്ടിെൻറ പാരമ്പര്യവും സാംസ്ക്കാരിക പൈതൃകവും’ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ ഉള്‍പ്പെടെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തിയ പ്രതിഭാധനരായ കലാകാരന്മാർക്ക് ജന്മം നല്കിയ നാടാണ് മലപ്പുറം. പ്രവാചകന്മാരുടെയും ചരിത്ര പുരുഷൻമാരുടെയും കഥകൾ മലയാളികൾക്ക് ആഴത്തിലറിയാൻ മാപ്പിളപ്പാട്ടുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാറക്കൽ അബ്ദുല്ല എം എൽ എ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡൻറ് കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. പി കെ അബ്ദുല്ല, സിദ്ധീഖലി രാങ്ങാട്ടൂർ എന്നിവർ സംസാരിച്ചു. അബ്ദുൽ അക്ബർ വെങ്ങാശ്ശേരി സ്വാഗതവും അലി മൊറയൂർ നന്ദിയും പറഞ്ഞു.റഫീഖ് കൊണ്ടോട്ടി, മുനീർ ഹുദവി, കെ എം എ സലാം, ബഷീർ ചേലേമ്പ്ര , മുഹമ്മദ് ലൈസ് , യൂനുസ് കടമ്പോട്ട് എന്നിവർ നേതൃത്വം നൽകി. കാമ്പയിെൻറ ഭാഗമായുള്ള മത്സരങ്ങൾക്ക് തുടക്കമായി. മാപ്പിളപ്പാട്ട് മത്സരത്തിൽ മുഹമ്മദ് ഷാബിൽ (ഏറനാട്) ഒന്നാം സ്ഥാനവും അലി അസ്ക്കർ (വേങ്ങര ) രണ്ടാം സ്ഥാനവും അബ്ദുൽ വാഹിദ് (തിരൂർ )മൂന്നാം സ്ഥാനവും നേടി. ഫൈസൽ എളേറ്റിൽ, മുബാറക് മങ്കട, ഖാലിദ് കല്ലൂർ എന്നിവർ വിധികർത്താക്കളായിരുന്നു.ക്വിസ്സ് മത്സരത്തിൽ പെരിന്തൽമണ്ണ മണ്ഡലം ഒന്നാം സ്ഥാനവും മങ്കട മണ്ഡലം രണ്ടാം സ്ഥാനവും പൊന്നാനി മണ്ഡലം മൂന്നാം സ്ഥാനവും നേടി. ക്വിസ് മാസ്റ്റർ മൻസൂർ മൊയ്ദീൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
