റസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളികളുടെ താമസം ഇല്ലാതാകുന്നു
text_fieldsദോഹ: രാജ്യത്തെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളികളുടെ താമസം നിരോധിക്കുന്നു. ഇതുസംബ ന്ധിച്ച 2010ലെ പതിനഞ്ചാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള കര ട് നിയമത്തിന് അമീരിദിവാനില്‍ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. കരട് നിയമം ശൂറാ കൗണ്‍സിലിെൻറ പരിഗണനക്കായി വിട്ടു. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള തീയതി സംബന്ധിച്ച കരട് തീയതിക്കും അംഗീകാരം നല്കി. രാജ്യത്തിെൻറ ജലസുരക്ഷാനയവും മന്ത്രിസഭ വിലയിരുത്തി. ജലവിഭവ നയം, ദേശീയ ജലവിഭവ കര്‍മപദ്ധതിയുടെ നവീകരണവും വികാസവും എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളും ശുപര്ശകളുമടങ്ങിയ സ്ഥിരം ജലവിഭവ കമ്മിറ്റിയുടെ കത്താണ് ചർച്ച ചെയ്തത്.
നിരവധി ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ജലസുരക്ഷാ നയം. ജലസ്രോതസ്സുകളുടെ സംരക്ഷണം, വൈവിധ്യവത്കരണം, കാര്യക്ഷമത, പുതിയ സ്രോതസ്സുകള്‍ സ്ഥാപിക്കല്‍, സുസ്ഥിരമായ പരിപാലനം സാധ്യമാക്കല്‍, രാജ്യത്തിെൻറ ഇന്നത്തെ തലമുറക്കും ഭാവിതലമുറകള്‍ക്കും അനുയോജ്യമായ ജലസരക്ഷ ഉറപ്പാക്കല്‍ എന്നിവയാണ് വിവിധ ലക്ഷ്യങ്ങൾ. സുരക്ഷിത ജലഭാവി എന്ന കാഴ്ചപ്പാട് കൈവരിക്കുകയെന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്. അതിനാവശ്യമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. ദേശീയ ഉത്പന്നങ്ങളുടെ സംരക്ഷണത്തിനും രാജ്യാന്തര വ്യാപാരത്തില്‍ അവക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുമുള്ള കരട് നിയമവുമായി ബന്ധപ്പെട്ട ശൂറാകൗണ്സിലിെൻറ നിര്‍ദേശങ്ങള്‍ മന്ത്രിസഭായോഗം വിലയിരുത്തി. പ്രാദേശിക ഉത്പാദനം ത്വരിതപ്പെടുത്താൻ സഹായകമായ വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്.
ദേശീയ ഉത്പന്നങ്ങളുടെ സംരക്ഷണത്തിനായി നടപ്പാക്കേണ്ട വ്യവസ്ഥകളും അന്താരാഷ്ട്ര വ്യാപാരത്തില്‍ ദേശീയ ഉത്പന്നങ്ങള്‍ക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള നടപടികളും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ലോക വ്യാപാര സംഘടനയുടെ വ്യവസ്ഥകള്‍ക്കും കരാറുകള്‍ക്കും വിരുദ്ധമല്ലാത്ത വിധത്തിലാണ് വ്യവസ്ഥകള്‍. രാഷ്ട്രീയ സംവാദവും കൂടിയാലോചനയും സംബന്ധിച്ച് ഖത്തര്‍, നിക്കാരഗ്വ വിദേശകാര്യമന്ത്രാലയങ്ങള്‍ ഒപ്പുവച്ച കരട് ധാരണാപത്രം, ഖത്തറും സെര്‍ബിയയും തമ്മിലുള്ള കരട് സഹകരണപത്രം എന്നിവക്കും മന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി അധ്യക്ഷതയിലാണ് മന്ത്രിസഭായോഗം ചേർന്നത്. നിയമമന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. ഇസ്സ ബിന്‍ സആദ് അല്‍ജഫാലി അല്‍നുഐമി അജണ്ട വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
