Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ര്‍ഖി​യ...

മ​ര്‍ഖി​യ സ്ട്രീ​റ്റി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
മ​ര്‍ഖി​യ സ്ട്രീ​റ്റി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel

ദോ​ഹ: അ​ല്‍മ​ര്‍ഖി​യ സ്ട്രീ​റ്റി​ല്‍ അ​ല്‍ഇ​സ്തി​ഖ്​ലാ​ല്‍ സ്ട്രീ​റ്റി​നും അ​ല്‍ജാ​മി​യ സ്ട്രീ​റ്റി​നു​ മി​ട​യി​ല്‍ താ​ല്‍ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​മ​ര​ാമ​ത്ത് അ​തോ​റി​റ്റി അ​ശ്ഗാ​ലാ​ണ് ഭാ​ഗി​ക നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ​ത്. അ​ല്‍മ​ര്‍ഖി​യ സ്ട്രീ​റ്റി​ല്‍ അ​ല്‍ജാ​മി​യ സ്ട്രീ​റ്റി​ല്‍ നി​ന്നും ഇ​സ്തി​ഖ്​ലാ​ല്‍ സ്ട്രീ​റ്റി​ലേ​ക്ക്​ വ​രു​ന്ന പ്ര​ധാ​ന റോ​ഡി​​​​െൻറ ഒ​രു ഭാ​ഗ​മാ​ണ് അ​ട​ച്ച​ത്. അ​ടു​ത്ത​വ​ര്‍ഷം ജ​നു​വ​രി ഏ​ഴു വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും. അ​ല്‍മ​ര്‍ഖി​യ സ്ട്രീ​റ്റി​ല്‍നി​ന്ന്​ അ​ല്‍ജാ​മി​യ സ്ട്രീ​റ്റി​ലേ​ക്ക് ഇ​ട​ത്തേ​ക്ക് തി​രി​യു​ന്ന ര​ണ്ട് ലൈ​നു​ക​ളി​ല്‍ ഒ​രു ലൈ​നി​​​​െൻറ ഒ​രു ഭാ​ഗ​വും അ​ട​ച്ചു. ഇ​വി​ടെ ഡി​സം​ബ​ര്‍ 30വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ര​ണ്ടാ​മ​ത്തെ ലൈ​നി​ല്‍ തു​ട​ര്‍ന്നും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും. മ​ഴ​വെ​ള്ള ഒാവുചാൽ പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ന്ന​തി​​​​െൻറ ര​ണ്ടാം​ഘ​ട്ടം പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യാ​ണ് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം. വേ​ഗ​പ​രി​ധി പാ​ലി​ച്ച് വാ​ഹ​നം ഓ​ടി​ക്കാ​ന്‍ യാ​ത്ര​ക്കാ​ര്‍ ശ്ര​ദ്ധി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story