ഖത്തർ ലോകകപ്പ് വേറിട്ട അനുഭവമാകും –ബ്രസീൽ പത്രം
text_fieldsദോഹ: 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഏറെ വേറിട്ടതാകുമെന്ന് ബ്രസീൽ പത്രമായ ‘ഗ്ലേബോ ബ്രസിൽ’ അഭിപ്രായപ്പെട്ടു. ‘ദോഹയുടെ അനിശ്ചിത്വത്തിെൻറ കൊടുങ്കാറ്റിന് വിരാമം, സ്വപ് നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ദോഹ ലോകകപ്പിനെ സംബന്ധിച്ച് വിശദമായി പറയുന്നത്. ദോഹ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ഓ 48ഓ എന്ന തർക്കം തുടരുന്നുണ്ട്. എങ്കിലും ടൂർണമെൻറ് ദോഹയിൽ തന്നെയെന്ന കാര്യത്തിൽ ഇനി ആർക്കെങ്കിലും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. 2010ൽ ലോകകപ്പ് വേദിയായി ഖത്തറിെൻറ പേര് ഉയർന്നുവന്നപ്പോൾ പ്രതികൂല കാലാവസ്ഥയും മുസ്ലിം രാജ്യമെന്ന കാരണവും പറഞ്ഞത് വലിയ ആശങ്കയുണ്ടാക്കിയതായി ബ്രസിൽ പത്രം വിലയിരുത്തി.
ഖത്തറിനെ പോലെ ഒരു ചെറിയ രാജ്യത്ത് ലോകകപ്പ് നടത്താൻ കഴിയുമോയെന്ന സംശയവും ബാക്കിയായിരുന്നു. ഈ സംശയങ്ങൾക്കെല്ലാം വിരാമമിടുന്ന പ്രവർത്തനങ്ങളാണ് ഖത്തർ നടത്തിയത്. 2017ൽ തന്നെ 2022 ലോകകപ്പിന് മറ്റൊരു വേദിക്ക് വേണ്ടി വാദിക്കുന്നതിൽ അർഥമില്ലെന്ന് ഫുട്ബാൾ ഫെഡറേഷൻ അംഗങ്ങൾക്ക് ബോധ്യമായിരുന്നുവെന്ന് പത്രം അഭിപ്രായപ്പെട്ടു. ലോകകപ്പിന് ആതിഥ്യമരുളുന്നതിന് ഖത്തർ വഴിവിട്ട മാർഗം സ്വീകരിച്ചുവെന്ന ആരോപണത്തിനും നിയമപരമായി തന്നെ മറുപടി നൽകാൻ ഖത്തറിന് സാധിച്ചത് വലിയ നേട്ടമായി. അടിസ്ഥാന രഹിതമായ ആരോപണമെന്ന് ഫെഡറേഷനും കണ്ടെത്തിയിരുന്നു. ആഗോള തൊഴിൽ സംഘടനയുമായി സഹകരിച്ച് അവരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് തൊഴിൽ മേഖലയിൽ നടത്തിയ വിപ്ലകരമായ മാറ്റം ഖത്തറിെൻറ മുന്നോട്ടുള്ള യാത്രയിൽ ഏറെ സഹായിച്ചതായും പത്രം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
