പരിസ്ഥിതി സൗഹൃദ ലോകകപ്പ്
text_fieldsദോഹ: ‘യഥാർഥത്തിൽ സുസ്ഥിരമായ ലോകകപ്പായിരിക്കും ഇത്' ഖത്തർ ലോ കകപ്പിനെ ചൂണ്ടി ഫിഫ പ്രസിഡൻറ് ജിയോനി ഇൻഫാൻറീനോയുടെ വാക്കുകളാ ണിത്. നാല് വർഷങ്ങൾക്കിപ്പുറം ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ പോരാട്ട ങ്ങൾക്ക് ലുസൈലിൽ വിസിലുയരുമ്പോൾ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിന് കൂടിയായിരിക്കും പന്തുരുളുന്നത്.ദീർഘദൂര സ്ഥലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുമ്പോഴുണ്ടാകുന്ന യാത്രകൾ മൂലം കാർബൺ പുറന്തള്ളപ്പെടുന്നത് പരമവാധി ഒഴിവാക്കാൻ ഖത്തർ ലോകകപ്പിനാകുമെന്ന കാര്യത്തിൽ ഉറപ്പ് പറയാവുന്നതാണ്. ലോകകപ്പ് സ്റ്റേഡിയങ്ങൾ തമ്മിലുള്ള ദൂരം തന്നെയാണ് ഇതിെൻറ കാരണം. ഈ വർഷം റഷ്യയിൽ നടന്ന ലോക കപ്പിനെ തുടർന്ന് പുറന്തള്ളപ്പെട്ട കാർബണിൽ 57 ശതമാനവും വിമാനത്തിെൻറ സഞ്ചാരം കൊണ്ട് മാത്രമായാണുണ്ടായിരിക്കുന്നതെന്ന് പരിസ്ഥിതി വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഗ്രീൻ ഹൗസ് ഗ്യാസ് പുറന്തള്ളപ്പെടുന്നതിെൻറ അളവിലും വളരെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിനേക്കാൾ 550,000 ടൺ കുറവാണ് റഷ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹരിതാഭമായ ലോകകപ്പെന്ന് വിശേഷിപ്പിച്ച ബ്രസീലിലെ സ്ഥിതിയായിരുന്നു ഇത്.
സൗരോർജ്ജ പ്ലാൻറുകളും ജല ഉപഭോഗം കുറക്കുന്നതിലും മാലിന്യത്തിെൻറ കുറവിലും ഫിഫ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു ഇവിടെ. 2010ലെ ആഫ്രിക്കൻ ലോകകപ്പിലാകെട്ട, വിമാനയാത്രയിലെ 1.8 മില്യൻ ടൺ ഉൾപ്പെടെ 2.7 മില്യൻ ടൺ വിഷവാതകങ്ങളാണ് പുറന്തള്ളപ്പെട്ടിരുന്നത്. തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കും ഖത്തർ ലോകകപ്പെന്ന് നേരത്തെ തന്നെ സംഘാടകരും ഭാരവാഹികളും പ്രഖ്യാപിച്ചതാണ്. ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ മത്സരങ്ങൾക്ക് ഫുട്ബോൾ േപ്രമികൾക്ക് എത്താൻ തക്കവിധത്തിലാണ് സ്റ്റേഡിയങ്ങളുടെ കിടപ്പ്. കോംപാക്റ്റ് ലോകകപ്പ് എന്ന പുതിയ സങ്കൽപ്പത്തിലാണ് ലോകകപ്പ് സംഘാടനം. പ്രകൃതിക്ക് ഹാനികരമായ വാതകങ്ങൾ പുറന്തള്ളപ്പെടുന്നത് പരമാവധി കുറക്കാനുള്ള മാർഗങ്ങളാണ് സംഘാ ടകർ രൂപപ്പെടുത്തുന്നത്. ഇതിനകം തന്നെ ലോകശ്രദ്ധ നേടിയ ഉൗർജ സംരക്ഷിത ശീതീകരണ സംവിധാനമാണ് സ്റ്റേഡിയങ്ങളുടെ സവിശേഷത. കളിക്കാർക്കും കാണികൾക്കും രാജ്യത്തെ അന്തരീക്ഷത്തോട് ഇണങ്ങിച്ചേരാൻ കഴിയില്ലെന്ന വാദത്തെയാണ് ഇതോടെ ഉടച്ചുകളഞ്ഞത്. 2026ൽ കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പുറപ്പാടിലാണ് സംഘാടകർ. മറ്റു ശീതീകരണ സംവിധാനങ്ങളേക്കാൾ 40 ശതമാനം കുറവിലേ ഉൗർജം ആവശ്യമായി വരുന്നുളളൂ എന്നതാണ് ഇതിെൻറ പ്രത്യേകത.
31 മൈൽ ദൂരത്തിെൻറ ചുറ്റളവിെൻറ പരിധിയിൽ എട്ട് സ്റ്റേഡിയങ്ങളുള്ള ലോകകപ്പിൽ, യാത്രാ ദൂരം കുറക്കുന്നതും കാർബൺ പുറന്തള്ളപ്പെടുന്നത് കുറക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. രാജ്യത്തിെൻറ പുതിയ റെയിൽ സംവിധാനം ഇതിൽ പ്രധാനപങ്ക് വഹിക്കും. റഷ്യയിൽ ഒരു സ്റ്റേഡിയവും മറ്റൊരു സ്റ്റേഡിയവും ത മ്മിലുള്ള ദൂരം 3000 മൈൽ ഉണ്ടായിരുന്നെന്ന കാര്യം വിസ്മരിച്ചു കൂടാ. ഇനി ലോകകപ്പ് കഴിഞ്ഞാലോ, അധിക സ്റ്റേഡിയങ്ങളുടെയും ഇരിപ്പിട ശേഷി പകുതിയായി കുറച്ച് മറ്റു വികസ്വര രാജ്യങ്ങളിലെ കായിക വികസനത്തിനായി നൽകും. കൂടാതെ പൂർണമായും മാറ്റിസ്ഥാപിക്കാവുന്ന രീതിയിൽ കണ്ടെയ്നർ സ്റ്റേഡിയവും ലോകകപ്പിനായി സജ്ജമാകുകയാണ്. സ്റ്റേഡിയത്തിന് ചുറ്റും പച്ചപ്പ് പകരാൻ വർഷം തോറും 1.2 മില്യൻ ചതുരശ്രമീറ്റർ വിസ്തൃതിയിൽ പുൽത്തകിടി വളർന്നുവരികയാണ്. കൂടാതെ 56 ഇനങ്ങളിലായി 5000 മരങ്ങളും സ്റ്റേഡിയങ്ങൾക്ക് ചുറ്റുമായി നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു. ദോഹ നോർത്ത് സീവേജ് പദ്ധതിയിൽ നിന്നുള്ള ജലം കൊണ്ടാണ് ഇതിെൻറ പരിപാലനം. പരിസ്ഥിതി സംരക്ഷണത്തിൽ വലിയ വാഗ്ദാനവുമായെത്തി പരാജയപ്പെട്ട മറ്റു ലോകകപ്പുകളേക്കാൾ പരിസ്ഥിതി സൗഹൃദ ലോകകപ്പാക്കാൻ എന്തു കൊണ്ടും ഖത്തറിനാകുമെന്നാണ് കണക്കുകളും യാഥാർഥ്യങ്ങളും നമ്മോട് വിളിച്ചുപറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
