ദോഹ: സ്വദേശികളും പ്രവാസികളും കാത്തിരുന്നൊടുവിൽ വിരുന്നെത്തിയ ദേശീയദിനം നാടൊന ്നാകെ ഏറ്റെടുത്തു. വിവിധ പരിപാടികളാണ് നടന്നത്. പുലർച്ചെ അഞ്ചോടെ തന്നെ പരേഡ് നടക്കുന്ന കേ ാർണിഷിലേക്ക് ജനത്തിെൻറ ഒഴുക്കായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ ് കോർണിഷിലേക്ക് ഒഴുകിയെത്തിയത്. സൈനിക പരേഡിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി എന്നിവർ പങ്കെടുത്തു. ശൈഖ് അബ്ദുൽ അസീസ് ബിൻ ഖലീഫ ആൽഥാനി, അമീറിെൻറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവരും സംബന്ധിച്ചു.
ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ആൽമഹ്മൂദ്, ശൈഖുമാർ, മന്ത്രിമാർ എന്നിവരും പെങ്കടുത്തു. തുനീഷ്യൻ പ്രതിരോധമന്ത്രി അബ്ദുൽകരീം സുബൈദി, തുർക്കി ദേശീയ പ്രതിരോധമന്ത്രി ഹു ലുസി അകാർ, പാക്കിസ്ഥാൻ ആർമി സ്റ്റാഫ് ചീഫ് ജനറൽ ഖമർ ജാവേദ് ബജ്വ, ഉദൈദ് ബേസിലെ അമേരിക്കൻ വ്യോമസേനാ സെൻട്രൽ കമാൻഡ് ലെഫ് ജനറൽ ജോസഫ് ഗ്വാസ്റ്റല്ല, കുവൈത്ത് ഡെ.ചീഫ് ഓഫ് സ് റ്റാഫ് ജനറൽ ശൈഖ് അബ്ദുല്ല അൽ നവാഫ് അൽ സബാഹ്, കാരബിനീരി ഫോഴ്സ് ചീഫ് ഇൻ കമാൻഡർ ബ്രിഗേഡിയർ ജനറൽ ജിയോവാനി നിസ്ട്രി തുടങ്ങിയ അതിഥികളും എത്തിയിരുന്നു.
ശൂറാ കൗൺസിൽ അംഗങ്ങൾ, സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, വിവിധ രാജ്യങ്ങളുടെ അം ബാസഡർമാർ, സായുധസേനാ ഉന്നത ഉദ്യോഗസ്ഥർ, ആഭ്യന്തരമന്ത്രാലയ പ്രതിനിധികൾ, ഉന്നത വ്യക്തിത്വങ്ങൾ എന്നിവരും സ്വദേശികളും വിദേശികളുമടക്കം നിരവധി ആളുകളാണ് പരേഡ് കാണാൻ എത്തിയിരുന്നു. ദേശീയദിനത്തെ അടയാളപ്പെടുത്തുന്നതിനായി 18 തവണ പീരങ്കിയിൽ നിന്നും വെടിയുതിർത്തു. യുദ്ധ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, വ്യോമ ഗതാഗത, കാർഗോ എയർക്രാഫ്റ്റുകൾ എന്നിവയുടെ പ്രകട നങ്ങളോടെയാണ് പരേഡിന് തുടക്കം കുറിച്ചത്. പിന്നാലെ സൈനിക വാഹനങ്ങൾ, ടാങ്കുകൾ, മിസൈൽ ഡി ഫൻസ് സിസ്റ്റം, മിലിട്ടറി പോലീസ് സംവിധാനങ്ങൾ, ആൻറി ടെററിസം എക്വിപ്മെൻറ് തുടങ്ങിയവ നിരനിരയായി നീങ്ങി. അമീരി നാവികസേനയുടെ പ്രത്യേക പ്രകടനവും ഉണ്ടായിരുന്നു. ലഖ്വിയയുടെ പാരട്രൂപ്പ്സ് അവതരിപ്പിച്ച വ്യോമ പ്രകടനവും ദേശീയദിന പരിപാടികൾക്ക് മികവേകി.